നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വീട്ടില്‍ കൂട്ടിയിട്ട ചാക്കില്‍ ഹാന്‍സ് ശേഖരം; ജൈവവളമെന്ന് വിശ്വസിപ്പിച്ചു; പൊലീസ് പരിശോധനയില്‍ കുടുങ്ങി

  വീട്ടില്‍ കൂട്ടിയിട്ട ചാക്കില്‍ ഹാന്‍സ് ശേഖരം; ജൈവവളമെന്ന് വിശ്വസിപ്പിച്ചു; പൊലീസ് പരിശോധനയില്‍ കുടുങ്ങി

  കൃഷിക്കാവശ്യമായ ജൈവ വളമെന്ന് പറഞ്ഞാണ് വീടിനോട് ചേര്‍ന്ന ഷെഡിലും പരിസരത്തും സൂക്ഷിച്ച് വെച്ചിരുന്നത്.

  • Share this:
   മലപ്പുറം: വീട്ടില്‍ കൂട്ടിയിട്ട ചാക്കില്‍ നിന്ന് നിരോധിത പുകയില ഉത്പന്നമായ(Prohibited Tobacco Product) ഹാന്‍സ് ശേഖരം പിടിച്ചെടുത്ത് പൊലീസ്(Police). മൂത്തേടം കാറ്റാടി ചേലക്കടവ് വട്ടോളി ഫൈസല്‍ ബാബു എന്ന കാറ്റാടി ബാബുവിന്റെ വീട്ടില്‍ നിന്നാണ് 19 ചാക്ക് ഹാന്‍സ് പിടികൂടിയത്. ചാക്കില്‍ ജൈവവളമെന്നാണെന്നായിരുന്നു നാട്ടുകാരോട് ഇയാള്‍ പറഞ്ഞത്.

   വിപണിയില്‍ ഏഴരലക്ഷം രൂപ വിലവരുന്ന 14,250 പാക്കറ്റ് ഹാന്‍സ് ആണ് പിടികൂടിയത്. വീട്ടില്‍ സൂക്ഷിച്ച ഹാന്‍സ് രാത്രിയില്‍ രഹസ്യമായി സ്വന്തം സ്‌കൂട്ടറില്‍ എടക്കര, മൂത്തേടം, ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചു നല്‍കുകയായിരുന്നു പതിവ്. ഫൈസല്‍ ബാബു വന്‍ തോതില്‍ ഹാന്‍സ് സംഭരിച്ച് വന്‍ ലാഭത്തിനാണ് ചില്ലറ വിതരണക്കാര്‍ക്ക് വിറ്റിരുന്നത്.

   കൃഷിക്കാവശ്യമായ ജൈവ വളമെന്ന് പറഞ്ഞാണ് വീടിനോട് ചേര്‍ന്ന ഷെഡിലും പരിസരത്തും സൂക്ഷിച്ച് വെച്ചിരുന്നത്. പൊലീസ് പരിശോധനയ്ക്കായി എത്തിയപ്പോള്‍ പ്രതി വിതരണത്തിനായി പുറത്ത് പോയിരുന്നു. അതിനാല്‍ പ്രതിയെ പിടികൂടാനായിട്ടില്ല.

   നിലമ്പൂര്‍ ഡിവൈഎസ്പി സജു കെ അബ്രഹാമിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. എടക്കര സിഐ മന്‍ജിത് ലാല്‍, എസ് ഐ അബൂബക്കര്‍, സ്പെഷല്‍ സക്വാഡ് എസ് ഐ അസൈനാര്‍, എസ്സിപിഒ സുനിത, അഭിലാഷ് കൈപ്പിനി, നിബിന്‍ ദാസ്, ജിയോ ജേക്കബ്, ആസിഫ് അലി, മുഹമ്മദ് ആഷിക്ക് എന്നിവരാണ് പരിശോധ നടത്തി തൊണ്ടിമുതലുകള്‍ കണ്ടെടുത്തത്.

   Also Read-Political Murder | തലയോട്ടി തകര്‍ന്നു, മുഖം വികൃതമായി; ശരീരത്തില്‍ മുപ്പതോളം മുറിവുകള്‍; രഞ്ജിത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

   Infant Dies | യൂട്യൂബ് നോക്കി പ്രസവമെടുത്തു; കുഞ്ഞിന് ദാരുണാന്ത്യം; യുവതി ഗുരുതരാവസ്ഥയില്‍

   യൂട്യൂബ്(YouTube) വീഡിയോ നോക്കി പ്രസവമെടുത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. തമിഴ്‌നാട്ടിലെ(Tamil Nadu) ആര്‍ക്കോണത്തിനടുത്ത് നെടുമ്പള്ളി ഗ്രാമത്തിലാണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമ്പുളി സ്വദേശി ലോകനാഥന്റെ ഭാര്യ ഗോമതി(28)യാണ് യൂട്യൂബ് നോക്കി പ്രസവമെടുക്കാന്‍ ശ്രമിച്ചത്.

   ഭര്‍ത്താവ് ലോകനാഥന്റെ പിന്തുണയോടെയായിരുന്നു യുവതി യൂട്യൂബ് വീഡിയോ അനുകരിച്ച് പ്രസവമെടുക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസംബര്‍ 13നായിരുന്നു ഡോക്ടര്‍മാര്‍ ഇവര്‍ക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. വേദന വരാത്തതിനാല്‍ ഇവര്‍ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു.

   എന്നാല്‍ ശനിയാഴ്ച യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. എന്നാല്‍ യൂട്യൂബ് വീഡിയോ നോക്കി പ്രസവിക്കാന്‍ ഗോമതിയും ലോകനാഥനും തീരുമാനിക്കുകയായിരുന്നു. ഇതിനായി യുവതിയുടെ സഹോദരിയുടെയും സഹായവും തേടി.

   Also Read-Arrest | നടി പാര്‍വതി തിരുവോത്തിനെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാള്‍ അറസ്റ്റില്‍

   എന്നാല്‍ കാര്യങ്ങള്‍ ഇവര്‍ക്ക് നിയന്ത്രിക്കാനായില്ല. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞ് മരിക്കുകയും യുവതി ബോധരഹിതയുമായി. തുടര്‍ന്ന് ഗോമതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ലോകനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു.
   Published by:Jayesh Krishnan
   First published: