• HOME
  • »
  • NEWS
  • »
  • crime
  • »
  • Operation P hunt | കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചവരിൽ അഭിഭാഷകൻ മുതൽ ഓട്ടോ ഡ്രൈവർ വരെ; 11 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

Operation P hunt | കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചവരിൽ അഭിഭാഷകൻ മുതൽ ഓട്ടോ ഡ്രൈവർ വരെ; 11 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

കുട്ടികളുടെ അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതായും ഡൌൺലോഡ് ചെയ്തു സൂക്ഷിക്കുന്നതായും ലഭിച്ച വിശ്വസനീയമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചുവയ്ക്കുന്നതിനും പ്രച്ചരിപ്പിക്കുന്നതിനുമായി ഉപയോഗിച്ച 11 മൊബൈൽ ഡിവൈസുകൾ/മെമ്മറി കാർഡുകൾ പൊലീസ് പിടിച്ചെടുത്തു. കൊല്ലം റൂറൽ പൊലീസാണ് അഭിഭാഷകൻ, ഐജി ജീവനക്കാരൻ, ഓട്ടോ ഡ്രൈവർ തുടങ്ങിയവരുടെ മൊബൈൽഫോൺ ഉപകരണങ്ങൾ പിടിച്ചെടുത്തത്. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായാണ് കൊല്ലം റൂറൽ പൊലീസും ഇന്ന് വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്.

    വിവിധ സ്ഥലങ്ങളിൽ നിന്നായി കുട്ടികളുടെ അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതായും ഡൌൺലോഡ് ചെയ്തു സൂക്ഷിക്കുന്നതായും ലഭിച്ച വിശ്വസനീയമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ. ബി. രവി ഐ.പി.എസിന്‍റെ നിർദേശാനുസരണം ആണ് റെയ്ഡ് നടത്തിയത്. അഡിഷണൽ എസ്.പി മധുസൂദനന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ജില്ലയിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്.ഓ. മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ റെയ്‌ഡിൽ പങ്കെടുത്തു.

    അഡ്വക്കേറ്റ്, വെബ് ഡെവലപ്പർ, വിദ്യാർഥികൾ, ഓട്ടോ ഡ്രൈവർ എന്നീ മേഖലകളിൽ ഉള്ളവരുടെ മൊബൈൽ ഡിവൈസുകൾ ആണ് പിടിച്ചെടുത്തവ. ചടയമംഗലം, പത്തനാപുരം , അഞ്ചൽ, കൊട്ടാരക്കര, ചിതറ, പുനലൂർ, കുണ്ടറ, കുളത്തൂപ്പുഴ എന്നീ സ്റ്റേഷൻ പരിധികളിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മൊബൈൽ ഡിവൈസുകൾ ഫോറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചു കൊടുക്കും.

    കുട്ടികള്‍ക്ക് നേരെയുള്ള ലൈഗിംകാതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് പോലീസ് ഇത്തരം റെയ്ഡുകള്‍ സംഘടിപ്പിക്കുന്നത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നവർക്കെതിരെ കൊല്ലം റൂറൽ പോലീസ് നടപടികൾ ഊർജിതമായി തുടരുന്നതായിരിക്കും എന്ന് ജില്ലാ പോലീസ് മേധാവി കെ. ബി. രവി ഐ.പി. എസ് അറിയിച്ചു.

    കെ സ്വിഫ്റ്റ് ആദ്യ സർവീസ് തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക്; ഏപ്രിൽ 11ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

    തിരുവനന്തപുരം; കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി- സിഫ്റ്റിന്റെ ബസ് സർവ്വീസ് ഏപ്രിൽ 11 ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് തുടക്കം കുറിക്കും. ആദ്യ സർവ്വീസ് തിരുവനന്തപുരത്ത് നിന്നും ബാം​ഗ്ലൂരിലേക്കാണ്. ഇതോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പട്ടണങ്ങളിലേക്ക് സിഫ്റ്റ് കമ്പിനിയുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ സർവ്വീസുകളും ആരംഭിക്കും. ഇതിന് വേണ്ടിയുള്ള ഓൺലൈൻ റിസവർവേഷൻ സംവിധാനം ഉടൻ തന്നെ ലഭ്യമാക്കും. അന്തർ സംസ്ഥാന സർവ്വീസുകൾക്കാണ് കെഎസ്ആർടിസി - സിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോ​ഗിക്കുക.

    Also Read-പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ സംഭവം; നടപടി പാടില്ലെന്ന് കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍

    തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ വെച്ച് നടക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി. ശിവൻകുട്ടിയും, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 12 ന് ബാ​ഗ്ലൂരിൽ നിന്നുള്ള മടക്ക സർവ്വീസ്, ബാ​ഗ്ലൂരിൽ വെച്ച് വൈകുന്നേരം 3 മണിക്ക് കേരള ​ഗതാ​ഗത മന്ത്രി ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്യും. അന്നേ ദിവസം ബാ​ഗ്ലൂരിലെ മലയാളികളുടെ യാത്രാ പ്രശ്നങ്ങൾ, ബാ​ഗ്ലൂർ മലയാളി സംഘടനകളുമായി മന്ത്രി ചർച്ച ചെയ്യുകയും ചെയ്യും.

    സർക്കാർ പദ്ധതി വിഹിതം ഉപയോ​ഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളുടെ രജിസ്ട്രേഷൻ നടപടി പൂർത്തിയായി ഇതിനോടകം ആനയറയിലെ കെഎസ്ആർടിസി- സിഫ്റ്റിന്റെ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. പെർമിറ്റ് ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിച്ച് വരുകയാണ്. ഇവിടെ എത്തിച്ചേർന്ന 99 ബസുകളിൽ 28 എ.സി ബസുകളാണ്. അതിൽ ബസുകൾ 8 എണ്ണം എ.സി സ്ലീപ്പറും , 20 ബസുകൾ എ.സി സെമി സ്ലീപ്പർ ബസുകളുമാണ്. കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിൽ ഇറക്കുന്നത്.

    കെഎസ്ആർടിസി- സിഫ്റ്റിന്റെ ബസുകളിൽ മികച്ച നിലവാരത്തിലുള്ള ഒരു യാത്രാനുഭവം പ്രദാനം ചെയ്യുന്നതായിരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
    Published by:Anuraj GR
    First published: