നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഇന്‍റർനെറ്റിൽ കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്തു; നാലു പേരുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു

  ഇന്‍റർനെറ്റിൽ കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്തു; നാലു പേരുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു

  ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്‍റെ വീട്ടിൽ നിന്നുള്ള ഇന്റര്‍നെറ്റ് ഐപി അഡ്രസ്സില്‍ നിന്ന് കുട്ടികളുടെ അശ്ലീല വെബ്സൈറ്റില്‍ കയറിയതായി പൊലീസ് ഹൈടെക് സെല്‍ കണ്ടെത്തിയിരുന്നു

   (Representational Image: Shutterstock)

  (Representational Image: Shutterstock)

  • Share this:
   കൊല്ലം: ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ ലോഡ് ചെയ്ത സംഭവത്തില്‍ നാലു പേരുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു. കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാലുപേരുടെ ഫോൺ ആണ് പൊലീസ് പിടിച്ചെടുത്തത്. ഇതിൽ ഒരു രാഷ്ട്രീയ നേതാവിന്‍റെ ഫോണും ഉൾപ്പെട്ടതായി സൂചനയുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്തു കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്തുന്ന സി ഹണ്ടിന്റെ ഭാഗമായാണ് പൊലീസ് നാലു പേരുടെ ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തത്.

   ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്‍റെ വീട്ടിൽ നിന്നുള്ള ഇന്റര്‍നെറ്റ് ഐപി അഡ്രസ്സില്‍ നിന്ന് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെട്ട വെബ്സൈറ്റില്‍ കയറിയതായി പൊലീസ് ഹൈടെക് സെല്‍ കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുണ്ടറ പൊലീസ് ഫോണ്‍ പിടിച്ചെടുത്തത്. പൊലീസ് പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

   ഫോൺ ഉപയോഗിച്ചവർ തന്നെയാണോ, അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെട്ട വെബ്സൈറ്റില്‍ കയറിയതെന്ന് പരിശോധനയിൽ വ്യക്തമാകുമെന്ന് പൊലീസ് പറയുന്നു. വൈഫൈ പാസ് വേർഡ് ഉപയോഗിച്ച് സമീപവാസികൾക്ക് ഇതേ ഇന്‍റർനെറ്റഅ ഐപി അഡ്രസിൽനിന്ന് ഓൺലൈനിൽ പ്രവേശിക്കാനാകും. അത്തരം സാധ്യതകളും പൊലീസ് പരിശോധിച്ചു വരികയാണ്.

   അടുത്ത കാലത്തായി അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെട്ട വെബ്സൈറ്റില്‍ കയറുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി പൊലീസ് പറയുന്നു. നേരത്തെ ഇത്തരക്കാരെ കണ്ടെത്താൻ ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപക റെയ്ഡ് പൊലീസ് നടത്തിയിരുന്നു. അന്ന്, ഡോക്ടർമാരും ഐടി ജീവനക്കാരുമൊക്കെ അറസ്റ്റിലായിരുന്നു.

   പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചു; യുവാവ് പൊലീസ് സ്റ്റേഷന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

   അജ്മീർ: മോഷണ കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിൽ പീഡനത്തിന് ഇരയായ യുവാവ് പൊലീസ് സ്റ്റേഷന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചു. രാജസ്ഥാനിലെ ജവാജയിലാണ് സംഭവം. രമേശ് എന്നായാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മൃതദേഹത്തിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് പീഡനത്തിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ പൊലീസുകാർ കസ്റ്റഡിയിൽ ക്രൂരമായി തല്ലിച്ചതച്ചതായും ഇയാൾ കത്തിൽ ആരോപിക്കുന്നു.

   Also Read- മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം

   മോഷണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബുധനാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, വ്യാഴാഴ്ച ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു. എന്നാൽ പിറ്റേദിവസവും ഇയാളെ വിളിച്ചുവരുത്തി ലോക്കപ്പിൽ വെച്ച് പൊലീസുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അന്ന് രാത്രിയാണ് ഇയാൾ സ്റ്റേഷന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചത്.

   സംഭവം വിവാദമായതോടെ യുവാവിനെ മർദ്ദിക്കാൻ നേതൃത്വം നൽകിയ എഎസ്ഐയെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. യുവാവിന്‍റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, അജ്മീർ എസ്. പി ജവാജ പോലീസ് സ്റ്റേഷനിൽ നിന്ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കിഷൻ സിംഗിനോട് അവധിയിൽ പോകാൻ നിർദേശിക്കുകയും അന്വേഷണം സർക്കിൾ ഓഫീസർ ബീവാറിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം എടുക്കാൻ വിസമ്മതിച്ചു.

   ഉടനടി നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതിന് ശേഷം യുവാവിന്‍റെ മൃതദേഹം ഏറ്റുവാങ്ങുകയും ശവസംസ്കാരം നടത്തുകയും ചെയ്തതെന്ന്, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജവാജ മൻവേന്ദർ ഭാട്ടിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) പ്രതിയായ എ എസ് ഐയെ നീക്കം ചെയ്തതായും കേസിൽ അന്വേഷണം ആരംഭിച്ചതായും പറഞ്ഞു.

   രമേശ് തന്റെ പാന്റിൽ കളർ പേന ഉപയോഗിച്ച് ഒരു സന്ദേശം എഴുതി. അദ്ദേഹത്തിന്റെ പോക്കറ്റിൽ ഒരു ഡയറിയുണ്ടെന്നും അതിൽ ആത്മഹത്യാ കുറിപ്പ് എഴുതിയിട്ടുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. കേസ് അന്വേഷണം ഡൽഹി പോലീസ് കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആത്മഹത്യാ കുറിപ്പിൽ പറഞ്ഞു.
   Published by:Anuraj GR
   First published: