• HOME
  • »
  • NEWS
  • »
  • crime
  • »
  • DYFI| വാഹനം സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് സംഘർഷം; അട്ടപ്പാടിയിൽ DYFI മുൻ നേതാവിന്റെ മുഖത്തടിച്ച് പൊലീസ്

DYFI| വാഹനം സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് സംഘർഷം; അട്ടപ്പാടിയിൽ DYFI മുൻ നേതാവിന്റെ മുഖത്തടിച്ച് പൊലീസ്

കോട്ടത്തറ ആശുപത്രിക്ക് സമീപം ബൈക്കും പിക്കപ്പ് വാനും  സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട യുവാക്കളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു.

  • Share this:
പാലക്കാട്: അട്ടപ്പാടയിൽ DYFI മുൻ മേഖലാ ജോയിന്റ് സെക്രട്ടറിയുടെ മുഖത്തടിച്ച് പൊലീസ്. അഗളി മുൻ മേഖലാ ജോയിന്റ് സെക്രട്ടറി മണികണ്ഠശ്വരനെയാണ് പൊലീസ് മർദ്ദിച്ചത്.

കോട്ടത്തറ ആശുപത്രിക്ക് സമീപം ബൈക്കും പിക്കപ്പ് വാനും  സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട യുവാക്കളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. സംഭവത്തിൽ ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറി മനോജ്,  നായ്ക്കർപാടി സ്വദേശികളായ ഗൗതം,  ബാലകൃഷ്ണൻ എന്നിവർക്ക് പരുക്കേറ്റു.

ഇതിൽ പരുക്കേറ്റ മനോജിനെ  കാണാൻ മണികണ്ഠശ്വരനും ഡിവൈഎഫ്ഐ - സി പി എം പ്രവർത്തകരും ആശുപത്രിയിൽ എത്തിയിരുന്നു.  ഇതോടെ ആശുപത്രിയിൽ വീണ്ടും തർക്കമുണ്ടായി. ഇതിനിടെയാണ് മണികണ്ഠശ്വരനെ പൊലീസ് മുഖത്തടിച്ചത്.

Also Read-കൊടുങ്ങല്ലൂരിൽ വീട്ടമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

മർദ്ദിച്ച പൊലീസുകാരനെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. എന്നാൽ മണികണ്ഠേശ്വരനും സംഘവും ആശുപത്രിയിൽ അക്രമാന്തരീക്ഷം സൃഷ്ടിച്ചതായും ഇതിനിടെ  പോലീസിനെ മർദ്ദിക്കാൻ ശ്രമിച്ചതായും അഗളി പൊലീസ് പറയുന്നു.

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍നിന്ന് MDMAയും ഹാഷിഷ്ഓയിലും പിടികൂടി

മാരകമയക്കുമരുന്നായ എംഡിഎംഎയും ഹാഷിഷ് ഓയിലും കഴക്കൂട്ടത്ത് ഫ്‌ളാറ്റില്‍നിന്ന് എക്‌സൈസ് സംഘം പിടികൂടി. നെതര്‍ലന്‍ഡില്‍നിന്നുള്ള പാഴ്‌സലിലാണ് ലഹരി കടത്തിയതെന്ന് എക്‌സൈസ് പറയുന്നു. സംഭവത്തില്‍ കഴക്കൂട്ടം സ്വദേശിയായ എച്ച്. അരുണ്‍ ദാസിനെ പൊലീസ് കസ്റ്റഡയിലെടുത്തു.

Also Read-കുടുംബത്തിലെ നാലുപേരെ തീവെച്ചു കൊന്നു; പിതാവ് അറസ്റ്റിൽ

17 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് പിടിയിലായ പ്രതിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി വരുത്തിയ മാരക ലഹരിവസ്തുക്കള്‍ പിടികൂടിയത്.

സംഘം ഒരു മാസം ഒന്നിലേറെ തവണയാണ് പാര്‍സല്‍ എത്തിച്ചിരുന്നത്. എട്ടുമാസമായി ഇവര്‍ പാര്‍സല്‍ വരുത്തുകയായിരുന്നു.ടെക്നോപാര്‍ക്കിലും വിവിധ ഫ്ലാറ്റുകളിലുമാണ് ചില്ലറ വില്പന നടത്തിയിരുന്നത്.

സംഘത്തിലെ മറ്റൊരാളായ അന്‍സില്‍ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. പിടിയിലായ ആളെ ചോദ്യം ചെയ്തു വരികയാണെന്ന് കഴക്കൂട്ടം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
Published by:Naseeba TC
First published: