• HOME
  • »
  • NEWS
  • »
  • crime
  • »
  • Accident | ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ അപകടം; എസ്.ഐ മരിച്ചു

Accident | ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ അപകടം; എസ്.ഐ മരിച്ചു

ഗുരുതരമായി പരിക്കേറ്റ സജിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

  • Last Updated :
  • Share this:
    ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി ഉണ്ടായ ബൈക്ക് അപകടത്തില്‍ (Accident) പോലീസ് (Police) ഉദ്യോഗസ്ഥന്‍ മരിച്ചു. വൈക്കം വെള്ളൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ ടി.വി പുരം സ്വദേശി സജി (53) യാണ് മരിച്ചത്. തലയോലപ്പറമ്പില്‍ വെച്ച് സജി ഓടിച്ചിരുന്ന ബൈക്കും എതിരെ വന്ന ടെംബോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സജിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സജിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. രാത്രി 11.15 ഓടെ മരണം സംഭവിച്ചു. അപകടത്തില്‍ തലയോലപ്പറമ്പ് പോലീസ് കേസെടുത്തു.

    അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കുട്ടിയടക്കം 4 പേർ മരിച്ചു


    ആലപ്പുഴ : ദേശീയപാതയിൽ (National Highway) അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം (Accident). സംഭവത്തില്‍ കുട്ടിയടക്കം 4 പേര്‍ മരിച്ചു. കാറിൽ ഉണ്ടായിരുന്ന നാലു പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. മരിച്ചത് തിരുവനന്തപുരം സ്വദേശികളാണെന്നും പോലീസ് പറയുന്നു. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

    തിരുവനന്തപുരം ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34) ,ആനാട് സ്വദേശി സുധീഷ് ലാൽ,സുധീഷ് ലാലിന്റെ 12 വയസുള്ള മകൻ അമ്പാടി എന്നിവരെ തിരിച്ചറിഞ്ഞു . കാറിനുള്ളിൽ നിന്ന് കിട്ടിയ തിരിച്ചറിയൽ കാർഡുകളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.

    വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു അപകടമെന്നാണ് നി​ഗമനം. എതിർദിശയിൽ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ ഉണ്ടായിരുന്ന അഞ്ചു പേരെ പോലീസ് പുറത്തെടുത്തത്.അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ്‌ നാട്ടുകാർ പറയുന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്‌.

    ബസില്‍ കയറാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂടി; കാഴ്ചപരിമിതിയുളള ആളുടെ പണവും ഫോണും കവര്‍ന്നു


    കോഴിക്കോട് കാഴ്ചപരിമിതിയുളള വ്യക്തിയില്‍ നിന്ന് 20,000 രൂപയും ഫോണും കവര്‍ന്നു. കാസര്‍കോട് സ്വദേശി അബ്ദുല്‍ അസീസാണ് കവര്‍ച്ചയ്ക്കിരയായത്. ബസില്‍ കയറാന്‍ സഹായിക്കാമെന്ന വ്യാജേന ഒപ്പം കൂടിയ ആളാണ് പണവും ഫോണും തട്ടിയെടുത്തത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മനോരമ ന്യൂസാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    Also Read- ആറുവയസുകാരിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചു; പിതാവ് പിടിയില്‍; അമ്മാവനെ തിരയുന്നു

    24 തിയതി വൈകിട്ട് 4 മണിയോടെയാണ് കോഴിക്കോട് നഗരത്തില്‍ കവര്‍ച്ച നടന്നത്. കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ അസീസ് വര്‍ഷങ്ങളായി കോഴിക്കോട് അത്തര്‍ കച്ചവടം നടത്തുന്നയാളാണ് . കച്ചവടത്തിനായി നഗരത്തിലെത്തിയോപ്പോള്‍ ബസ് കയറാന്‍ സഹായിക്കാമെന്ന വ്യാജേന മോഷ്ടാവ് അബ്ദുള്‍ അസീസിനൊപ്പം കൂടി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് റോഡ് മുറിച്ചുകടക്കുകയും തിരില്ലാത്ത സ്ഥലത്ത് വെച്ച് പണവും ഫോണും കവരുകയായിരുന്നു. വില്‍ക്കാനെത്തിച്ച അത്തറും മോഷ്ടാവ് കൊണ്ടുപോയി.

    സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈലിന്‍റെ ടവര്‍ ലോക്കെഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
    Published by:Arun krishna
    First published: