• HOME
  • »
  • NEWS
  • »
  • crime
  • »
  • വ്യാജവാറ്റ് പിടികൂടാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ചു; എസ്.ഐയ്ക്ക് ഗുരുതര പരിക്ക്

വ്യാജവാറ്റ് പിടികൂടാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ചു; എസ്.ഐയ്ക്ക് ഗുരുതര പരിക്ക്

പ്രദേശവാസികളായ വാസു മകൻ അനിൽകുമാർ മറ്റ് സുഹൃത്തുക്കൾ എന്നിവർ ചേർന്ന് വാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് സംഘത്തെയാണ് ഇവർ ആക്രമിച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
കൊല്ലം: തെന്മല ഒറ്റക്കല്ലിൽ വ്യാജവാറ്റ് പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ ഉണ്ടായ ആക്രമണത്തിൽ എസ്. ഐയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതര പരിക്ക് പറ്റിയ തെന്മല എസ്.ഐ ഡി ജെ ഷാലുവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പുനലൂർ ഒറ്റക്കല്ലിൽ പാറക്കടവ് എന്ന സ്ഥലത്ത് വ്യാജവാറ്റ് നടത്തുകയായിരുന്ന പ്രതികളെ പിടികൂടാൻ എത്തിയ സിഐയും സംഘത്തെയും നാട്ടുകാർ ആക്രമിക്കുന്നത്.

പ്രദേശവാസികളായ വാസു മകൻ അനിൽകുമാർ മറ്റ് സുഹൃത്തുക്കൾ എന്നിവർ ചേർന്ന് വാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് സംഘത്തെയാണ് ഇവർ ആക്രമിച്ചത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പാറക്കൽ സ്വദേശികളായ വാസു മകൻ അനിൽകുമാർ എന്നിവരാണ് പിടിയിലായത്.

പോലീസ് സർക്കിൾ ഇൻസ്പെക്ടർ HRവർഗീസ് എസ്. ഐ ഷാലു, SI സിദ്ധിക്ക്, CPO അനീഷ് എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് ആളൊഴിഞ്ഞ വീട്ടിൽ വാറ്റുകയായിരുന്ന പ്രതികളെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന മൂന്ന് പ്രതികൾ ആക്രമിച്ചിട്ട് ഓടി രക്ഷപെട്ടതായി തെന്മല പോലീസ് അറിയിച്ചു.

മർദ്ദനത്തിനിരയായ എസ്.ഐയ്ക്ക് പുനലൂർ താലൂക്ക് ആശുപത്രയിൽ വിധക്ത ചികിത്സ നിർദ്ദേശിച്ചു. സ്കാനിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട് തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതായി സൂചിപ്പിച്ചു.

പിടിയിലായ വാസുവും അനിൽകുമാറും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കൂടെ ഉണ്ടായിരുന്ന പ്രതികൾക്കായി അന്വഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. തെന്മല സി ഐ യുടെ നേതൃത്വത്തിലുള്ള അന്വഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലുണ്ടായ രണ്ട് വ്യത്യസ്ത കേസുകളിലായി പരപ്പനങ്ങാടി എക്സൈസ് സംഘം പിടിച്ചെടുത്തത് 1000 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും, കരിപ്പൂർ എയർപോർട്ട് പരിസരത്ത് നിന്ന് മാത്രം പിടിച്ചത് 865 ലിറ്റർ വാഷ്. പരപ്പനങ്ങാടി എക്സൈസ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ പിടികൂടിയത് 1500 ലിറ്ററോളം വാഷും 17 ലിറ്റർ ചാരായവും.

കരിപ്പൂർ പോലീസ് സ്റ്റേഷന് സമീപം എയർപോർട്ട് ഐസലേഷൻ ബേക്കടുത്ത വൻ കുളത്തിന് സമീപം കുറ്റിക്കാടുകൾക്കിടയിൽ ബാരലുകളിലും കുടങ്ങളിലുമായി നിറച്ച നിലയിൽ 850 ലിറ്റർ ചാരായ നിർമാണത്തിനായി പാകപ്പെടുത്തിയ വാഷ് പരപ്പനങ്ങാടി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെടുത്തു.
 പെരുവള്ളൂർ കേന്ദ്രീകരിച്ച് മറ്റൊരു വ്യാജചാരായ നിർമാണ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കാടപ്പടി ഹരിജൻ പൊതു ശ്മശാനത്തിനടുത്ത് വെച്ച് എട്ടു ലിറ്റർ ചാരായവും 70 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. രണ്ട് കേസുകളിലും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പരിശോധനക്ക് നേതൃത്വം നൽകിയ പ്രിവന്‍റീവ് ഓഫീസർ ടി പ്രജോഷ് കുമാർ അറിയിച്ചു.

ലോക്ഡൗൺ കർശന നിയന്ത്രണങ്ങൾക്കിടയിലും കാലിക്കറ്റ് എയർപോർട്ട്, കാലിക്കറ്റ് സർവ്വകലാശാല തുടങ്ങിയ വിടങ്ങളിൽ വ്യാജമദ്യം ലഭിക്കാറുണ്ടെന്ന രഹസ്യവിവരത്തിൻ മേൽ നടത്തിയ പരിശോധനയിലാണ് ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് എക്സൈസ് മനസിലാക്കുന്നതും റെയ്ഡ് നടത്തിയതും. മദ്യം പൂർണമായി ലഭിക്കാതായതോടെയാണ് വ്യാജചാരായ നിർമാണം വ്യാപകമായതെന്നും റെയ്ഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ കർശന പരിശോധന നടത്തുന്നതായും എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു.

റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ കെ, സാഗിഷ് സി, സുഭാഷ് ആർ യു, ജയകൃഷ്ണൻ എ, വനിത ഓഫീസർമാരായ സിന്ധു പി, ലിഷ പി എം, എക്സൈസ് ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.

കഴിഞ്ഞ ആഴ്ച ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്നാട്ടില്‍ നിന്നുള്ള മദ്യം എന്നിവയാണ് പിടികൂടിയത്.  എട്ടു പേരെ അറസ്റ്റു ചെയ്തു. സംഭവത്തില്‍ കോഴിച്ചെന പരേടത്ത് വീട്ടില്‍ മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കന്‍കുഴി വീട്ടില്‍ മുബാരിസ് (26), വാളക്കുളം റെമീസ് കോഴിക്കല്‍ വീട്ടില്‍ സുഹസാദ് (24), വലിയ പറമ്പില്‍ മുഹമ്മദ് ഇസ്ഹാക് (25), കോഴിച്ചെന കൈതക്കാട്ടില്‍ വീട്ടില്‍ അഹമ്മദ് സാലിം (21), വളവന്നൂര്‍ വാരണക്കര സൈഫുദ്ധീന്‍ (25), തെക്കന്‍ കുറ്റൂര്‍ മേപ്പറമ്പത്ത് രഞ്ജിത്ത് (21), പുതുക്കുടി റിയാസ് (40) എന്നിവരാണ് പിടിയിലായത്.

വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ലോക്ഡൗണ്‍ കാലത്തും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് താനൂര്‍ ഡി.വൈ.എസ്.പി. എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം വിദഗ്ധമായി ലഹരി മാഫിയാ സംഘത്തെ വലയിലാക്കിയത്. ഇവരുടെ പക്കല്‍ നിന്ന് ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.ബെംഗളൂരുവില്‍ നിന്ന് ചരക്ക് വാഹനങ്ങളിലും മരുന്നുകള്‍ കൊണ്ടു വരുന്ന വാഹനങ്ങളിലുമായി ആണ് ഇവര്‍ മയക്കുമരുന്ന് ജില്ലയില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തിരുന്നത്. കഞ്ചാവ് ചെറിയ പാക്കറ്റുകള്‍ ആക്കി 500, 2500, 4000 രൂപകളുടെ പായ്ക്കറ്റുകളാക്കിയാണ് വില്‍പന. 'എസ് ' കമ്പനി എന്നറിയപ്പെടുന്ന ഈ സംഘം നേരിട്ടറിയുന്നവര്‍ക്ക് മാത്രമേ ലഹരി ഉത്പന്നങ്ങള്‍ നല്‍കൂ.
Published by:Anuraj GR
First published: