HOME » NEWS » Crime » POLICE SUSPECT INVOLVEMENT OF KOCHI DRUG MAFIA IN HASHISH SMUGGLING THROUGH NEDUMBASSERY AIRPORT

Kochi Drug Mafia | അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്തൽ; യുവതിക്ക് പിന്നിൽ കൊച്ചിയിലെ മയക്കുമരുന്ന് സംഘമെന്ന് സൂചന

കേസിൽ വിശദമായ അന്വേഷണത്തിന് റൂറൽ എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 19, 2021, 10:12 AM IST
Kochi Drug Mafia | അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്തൽ; യുവതിക്ക് പിന്നിൽ കൊച്ചിയിലെ മയക്കുമരുന്ന് സംഘമെന്ന് സൂചന
കേസിൽ വിശദമായ അന്വേഷണത്തിന് റൂറൽ എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
  • Share this:
നെടുമ്പാശ്ശേരി: കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുവുമായി വിമാനത്താവളത്തിൽ നിന്നും പിടിയിലായ യുവതിക്ക് പിന്നില്‍ കൊച്ചിയിലെ മയക്കുമരുന്ന് സംഘമെന്ന് സൂചന. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും മയക്കുമരുന്നുമായി യുവതി അറസ്റ്റിലായത്. തൃശ്ശൂർ വെങ്ങിണിശേരി താഴേക്കാട്ടിൽ വീട്ടിൽ രാമിയ (33) ആണ് പിടിയിലായത്. ഒരു കോടിയോളം രൂപ വില വരുന്ന 1.210 കിലോ ഹാഷിഷാണ് ഇവരിൽനിന്നു പിടികൂടിയത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിലേക്ക് പോകാനെത്തിയതായിരുന്നു യുവതി. ദേഹപരിശോധനയ്ക്കിടെയാണ് അരയിലും അടിവസ്ത്രങ്ങൾക്കുള്ളിലും ഒളിപ്പിച്ച നിലയിൽ ഹാഷിഷ് കണ്ടെത്തിയത്. തുടർന്ന് സിഐഎസ്എഫ്. വിഭാഗം ഇവരെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി തന്നെയാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ച് സൂചന നൽകിയത്.

Also Read-ജാതകത്തിൽ ചൊവ്വാദോഷം; പരിഹാരത്തിന് 13 കാരനായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത് അധ്യാപിക

തിങ്കളാഴ്ചയോടെ കൊച്ചിയിലെത്തിയ രാമിയക്ക് ഇവിടെ വച്ചാണ് സംഘം ഹാഷിഷ് കൈമാറിയത്. തുടർന്ന് വാടകയ്ക്ക് ഒരു മുറിയെടുത്ത് തങ്ങിയ യുവതി, ലഹരിവസ്തു അടിവസ്ത്രങ്ങളിൽ അടക്കം ഒളിപ്പിച്ച് പിറ്റേന്ന് പുലർച്ചയോടെ വിമാനത്താവളത്തിലെത്തുകയായിരുന്നു. അറസ്റ്റിലായ യുവതിയെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.

അതേസമയം രാമിയയ്ക്ക് മയക്കുമരുന്ന് കൈമാറിയ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മുൻപും ഗൾഫിലേക്ക് യാത്ര ചെയ്തിട്ടുള്ള യുവതിയുടെ ഫോൺ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസിൽ വിശദമായ അന്വേഷണത്തിന് റൂറൽ എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരിയിലും കൊച്ചിയിൽ നിന്നും  ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി ഒരു യുവതി ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. സിറ്റി ഡാൻസാഫും, സെൻട്രൽ പോലീസും ചേർന്ന് എറണാകുളം സൗത്ത് ഭാഗങ്ങളിൽ നടത്തിയ രഹസ്യ പരിശോധനയിലാണ് ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകളുമായി മൂന്ന് പേരെ  പിടികൂടിയത്.

കാസർഗോഡ്, വടക്കേപ്പുറം, പടന്ന, നഫീസത്ത് വില്ലയിൽ സമീർ വി.കെ(35), കോതമംഗലം, നെല്ലിമറ്റം, മുളമ്പായിൽ വീട്ടിൽ അജ്മൽ റസാഖ് (32), വൈപ്പിൻ, ഞാറക്കൽ, പെരുമ്പിള്ളി, ചേലാട്ടു വീട്ടിൽ, ആര്യ ചേലാട്ട് (23) എന്നിവരാണ് അറസ്റ്റിലായത്.ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന 46 ഗ്രാം സിന്തറ്റിക് ഡ്രഗ്സായ എം.ഡി.എം.എ യും, 1.280 കിലോഗ്രാം ഹാഷിഷ് ഓയിലും, 340 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്.



കൊച്ചിൻ പോലീസ് കമ്മീഷണറേറ്റിൻ്റ 'ലഹരി മുക്ത കൊച്ചി'ക്കായി, നഗരത്തിൽ സജീവമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടി "യോദ്ധാവ് " പേരിൽ ഒരു  വാട്ട്സാപ്പ് ഗ്രൂപ്പ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ലഹരി കടത്തുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ഈ  ഗ്രൂപ്പ് വഴി പൊലീസിനെ അറിയിക്കാൻ സാധിക്കും.
Published by: Asha Sulfiker
First published: March 19, 2021, 8:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories