തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ (woman found dead in hotel room)കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനത്തിലാണ് സ്ഥിരീകരണം.
വിഷാംശം ഉള്ളിൽ ചെന്നിട്ടില്ലെന്ന് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. യുവതിയുടെ വായിൽ നിന്നും നുരയും പതയും വന്നതിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധന വേണമെന്നും പോലീസ്.
കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷനില്‍ ഉള്ള ഹോട്ടൽ മുറിയില്‍ ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലിലെ 107 ആം നമ്പര്‍ മുറില് ഒരു സ്ത്രീ മരിച്ചതായി ഹോട്ടല്‍ റിസപ്ഷനിലേക്ക് പന്ത്രണ്ടരയോടെ അജ്ഞാത കോള്‍ ലഭിക്കുകയായിരുന്നു.തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മുറി കുത്തിതുറന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പ്രവീണ്‍ പൊലീസിനോട് പറഞ്ഞത്. വാക്കു തര്‍ക്കത്തിനിടെയാണ് കൊലപാതകം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.