• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മൃതദേഹം തടയല്‍ മാത്രമല്ല! ഭര്‍ത്താവ് മദ്യപിച്ചതിന് ഗര്‍ഭിണിയേയും സ്റ്റേഷനിലെത്തിച്ച് പൊലീസ്


Updated: July 24, 2018, 4:07 PM IST
മൃതദേഹം തടയല്‍ മാത്രമല്ല! ഭര്‍ത്താവ് മദ്യപിച്ചതിന് ഗര്‍ഭിണിയേയും സ്റ്റേഷനിലെത്തിച്ച് പൊലീസ്

Updated: July 24, 2018, 4:07 PM IST
തിരുവനന്തപുരം: സി.പി.എം നേതാവിന്റെ മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞതിനു പിന്നാലെ ഭര്‍ത്താവ് മദ്യപിച്ചതിന് പൂര്‍ണഗര്‍ഭിണിയായ ഭാര്യയെ കസ്റ്റഡിയിലെടുത്തെന്ന വിവാദത്തിലും പൊലീസ് പ്രതിക്കൂട്ടില്‍.

തലസ്ഥാനനഗരിയില്‍ ശ്രീകാര്യത്താണ് സംഭവം. മധ്യപിച്ച് വാഹനം ഓടിച്ചെന്ന കുറ്റം ചുമത്തി ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് വനിതാ പൊലീസുകാരുടെ അസാന്നിധ്യത്തിലും ഗര്‍ഭിണിയെ ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചത്.

തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത സ്‌കൂട്ടര്‍ ഹെല്‍മറ്റ് ധരിക്കാതെ ഓടിച്ച് പൊലീസുകാരന്‍ സ്റ്റേഷനിലെത്തിച്ചതും വിവാദവായി. ഗര്‍ഭിണിയെ കസ്റ്റഡിയില്‍ എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് പൊലീസിനെതിരെ പ്രതിഷേധം ശക്തമായത്.

ജീപ്പിനരികില്‍ നിന്നു കരയുന്ന യുവതിയെ പൊലീസ് നിര്‍ബന്ധിച്ചു വാഹനത്തില്‍ കയറ്റുന്ന ദൃശ്യമാണു സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സ്ഥലത്തുണ്ടായിരുന്നവരാണ് മൊബൈലില്‍ ദൃശ്യം പകര്‍ത്തി ഫേസ്ബുക്കിലിട്ടത്.

ബോട്ട് ക്ലബിനു സമീപം സ്‌കൂട്ടര്‍ നിര്‍ത്തി റോഡിന് സമീപം ഇരിക്കുകയായിരുന്ന ദമ്പതികളെ ജീപ്പിലെത്തിയ പൊലീസുകാര്‍ ചോദ്യം ചെയ്തു. ഇതിനടെ ഭര്‍ത്താവ് മദിയപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ജീപ്പില്‍ കയറ്റുകയായിരുന്നു. ഇതു കണ്ട് കരയാന്‍ തുടങ്ങിയ യുവതിയെയും പൊലീസുകാര്‍ നിര്‍ബന്ധിച്ച് ജീപ്പില്‍ കയറ്റി.

ഇതിനിടെ ഹെല്‍മറ്റ് ധരിക്കാതെ എ.എസ്.ഐ ഇവരുടെ സ്‌കൂട്ടറുമായി സ്റ്റേഷനിലേക്ക് പോകുകയും ചെയ്തു. ഈ ദൃശ്യവും ഏറെ ചര്‍ച്ചയായി. സംഭവം വിവാദമായതോടെ ദൃശ്യം പകര്‍ത്തിയ വ്യക്തിയെയും പിടിയിലായ ആളെയും അനുനയിപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.

യുവാവിനെതിരെ മദ്യപിച്ചു വാഹനമോടിച്ചെന്ന കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പൊലീസുകാര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
First published: July 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍