• HOME
  • »
  • NEWS
  • »
  • crime
  • »
  • താടിയും തൊപ്പിയുംവെച്ച് രാഹുൽ ഗാന്ധി: ചിത്രം മോർഫ് ചെയ്ത് ഫേസ്ബുക്കിലിട്ട ഒരാൾക്കെതിരെ കേസ്

താടിയും തൊപ്പിയുംവെച്ച് രാഹുൽ ഗാന്ധി: ചിത്രം മോർഫ് ചെയ്ത് ഫേസ്ബുക്കിലിട്ട ഒരാൾക്കെതിരെ കേസ്

മധ്യപ്രദേശ് സ്വദേശിയായ മനീഷ് വിജയ് വാർഗിയ എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. താടിയു തൊപ്പിയുംവെച്ച രീതിയിലുള്ള രാഹുലിന്റെ ചിത്രമാണ് ഇയാൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.

congress president

congress president

  • Last Updated :
  • Share this:
    ഉജ്ജയിൻ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫോസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് ഒരാൾക്കെതിരെ കേസ്.

    മധ്യപ്രദേശ് സ്വദേശിയായ മനീഷ് വിജയ് വാർഗിയ എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. താടിയു തൊപ്പിയുംവെച്ച രീതിയിലുള്ള രാഹുലിന്റെ ചിത്രമാണ് ഇയാൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.

    also read: മസാല ബോണ്ടില്‍ CPM നിലപാട് വ്യക്തമാക്കണം; യെച്ചൂരിക്ക് കത്തയച്ച് ഷിബു ബേബിജോണ്‍

    ഏപ്രിൽ നാലിനാണ് ചിത്രം ഫേസ്ബുക്കിലിട്ടത്. ഇതിനു പിന്നാലെ ഉജ്ജയിനിലെ കോൺഗ്രസിന്റെ ഐടി ആൻഡ് സോഷ്യൽ മീഡിയ സെൽ മേധാവി സഹിൽ ദെഹെൽവി പൊലീസിൽ പരാതി നൽകുകയായിരുന്നു.

    രാഹുലിന്റെ മോർഫ് ചെയ്ത രൂപം അദ്ദേഹത്തിനും അണികൾക്കും നാണക്കേടുണ്ടാക്കി എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഏപ്രിൽ ഏഴിനാണ് പരാതി നൽകിയത്. ഐപിസി 188 പ്രകാരം വിജയ വാർഗിയയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
    First published: