മാധ്യമ പ്രവർത്തകന്റെ അപകട മരണം: വാഹനം ഓടിച്ചിരുന്നത് ശ്രീറാം; ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീറാമിനെ പൊലീസ് അവിടെയെത്തി ചോദ്യം ചെയ്തിരുന്നു

news18
Updated: August 3, 2019, 1:53 PM IST
മാധ്യമ പ്രവർത്തകന്റെ അപകട മരണം: വാഹനം ഓടിച്ചിരുന്നത് ശ്രീറാം; ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു
sri ram
  • News18
  • Last Updated: August 3, 2019, 1:53 PM IST
  • Share this:
തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. വാഹനം ഓടിച്ചിരുന്നത് ശ്രീറാം തന്നെയെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇയാളെ പ്രതിയാക്കി കേസെടുത്തത്.

നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീറാമിനെ പൊലീസ് അവിടെയെത്തി ചോദ്യം ചെയ്തിരുന്നു. വാഹനം ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് ഇയാൾ സമ്മതിച്ചുവെന്നാണ് സൂചന.

Also Read-ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ മരിച്ചു

അപകടസംഭവത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് തുടക്കത്തിൽ ആരോപണം ഉയർന്നിരുന്നു. അമിത വേഗത്തിലായിരുന്നു വാഹനം ഓടിച്ചിരുന്നത് ശ്രീറാം തന്നെയാണെന്ന് ദൃക്സാക്ഷികൾ അടക്കം പറഞ്ഞിരുന്നുവെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല.. അതുപോലെ തന്നെ കാറോടിച്ചിരുന്നയാൾ മദ്യ ലഹരിയിലാണെന്ന് വ്യക്തമായിട്ടും രക്ത പരിശോധനയ്ക്ക് പൊലീസ് തയ്യാറായില്ലെന്നും വിമർശനം ഉയർന്നു.

ഇത്തരത്തിൽ‌ പലഭാഗത്തു നിന്നും സമ്മർദ്ദം ഉണ്ടായ സാഹചര്യത്തിൽ കൂടിയാണ് പൊലീസ് ശ്രീറാമിനെ പ്രതിചേർത്ത് കേസെടുത്തിരിക്കുന്നത്.

First published: August 3, 2019, 11:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading