ഒന്നര വയസുകാരിയുടെ മരണം; മൊഴി രേഖപ്പെടുത്തിയ ശേഷം മോഹനൻ വൈദ്യരെ വിട്ടയച്ചു

കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

News18 Malayalam | news18-malayalam
Updated: October 26, 2019, 9:06 PM IST
ഒന്നര  വയസുകാരിയുടെ മരണം; മൊഴി രേഖപ്പെടുത്തിയ ശേഷം മോഹനൻ വൈദ്യരെ വിട്ടയച്ചു
mohanan vaidhyar
  • Share this:
കായംകുളം: ചികിത്സാപിഴവിൽ ഒന്നര വയസുകാരി മരിച്ചെന്ന പരാതിയില്‍ പൊലീസ് കസ്റ്റ‍ഡിയിൽ എടുത്ത മോഹനന്‍ വൈദ്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. കായംകുളം പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

പ്രൊപ്പിയോണിക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനൻ വൈദ്യരുടെ അശാസ്ത്രീയ ചികിത്സകൊണ്ടാണ് മരിച്ചതെന്നായിരുന്നു മാതാപിതാക്ക പരാതി.  മാരാരിക്കുളം പൊലീസാണ് കേസെടുത്തത്. ചികിത്സാകേന്ദ്രം കായംകുളത്ത് ആയതിനാൽ  കേസ് കായംകുളം പോലീസിന് കൈമാറുകയായിരുന്നു.

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പൊലീസ്  ചുമത്തിയിരിക്കുന്നത്.

Also Read:മരുന്നുകളോട് പ്രതികരിക്കുന്നു; വി.എസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

First published: October 26, 2019, 9:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading