• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മാധ്യമങ്ങളുടെ നിഴലില്‍ പൊലീസിനെതിരെ കളിക്കാന്‍ നില്‍ക്കേണ്ട; ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്


Updated: May 4, 2018, 7:05 PM IST
മാധ്യമങ്ങളുടെ നിഴലില്‍ പൊലീസിനെതിരെ കളിക്കാന്‍ നില്‍ക്കേണ്ട; ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്

Updated: May 4, 2018, 7:05 PM IST
കൊച്ചി: വരാപ്പുഴ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും പൊലീസിന്റെ ഭീഷണി.

തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ കീഴിലുള്ള ഷാഡോ സംഘത്തിന്റെ പേരിലുള്ള ഭീഷണി കത്താണ് ഇപ്പോള്‍ കുടുംബത്തിന് ലഭിച്ചിരിക്കുന്നത്. മാധ്യമങ്ങളുടെ സഹായത്തോടെ പൊലീസിനെതിരെ കളിക്കാന്‍ നില്‍ക്കേണ്ടെന്നും കേസ് പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തന്റെ ഗതി സഹോദരനുണ്ടാകുമെന്നുമാണ് ഭീഷണിക്കത്തിലുള്ളത്.

മൂന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ ഷാഡോ സ്‌ക്വാഡിലുള്ള ജയന്‍, സുനില്‍ലാല്‍, സുവില്‍, ഷിബു എന്നിവരുടെ പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.

ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിന്റെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സിലെ മൂന്നു പൊലീസുകാരായിരുന്നു ശ്രീജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആര്‍.ടി.എഫ് സംഘത്തെ പരിച്ചുവിടുകയും അഞ്ചു പൊലീസുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആര്‍.ടി.എഫില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. ശ്രീജിത്തിനെ സ്റ്റേഷനില്‍ മര്‍ദ്ദിച്ച വരാപ്പുഴ എസ്.ഐ ദീപകും അറസ്റ്റിലാണ്. അഞ്ചാം പ്രതി വടക്കന്‍ പറവൂര്‍ സി.ഐ ആയിരുന്ന ക്രിസ്പിന്‍ സാം ജാമ്യത്തിലിറങ്ങി.

അന്വേഷണം ഡി.വൈ.എസ്.പിയിലേക്കും റൂറല്‍ എസ്.പിയിലേക്കും നീങ്ങുമെന്ന് വ്യക്തമായിരിക്കേയാണ് തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ ഷാഡോ അംഗങ്ങളുടെ പേരില്‍ ഭീഷണിക്കത്ത് വരുന്നത്. നേരത്തെയും ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണികത്ത് ലഭിച്ചിരുന്നു. കത്തിനുപിന്നില്‍ പൊലീസുകാരുടെ ഇടപെടല്‍ ഉണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുകയാണ്.
First published: May 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍