സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ നടി മഞ്‌ജു വാര്യര്‍ നല്‍കിയ പരാതിയില്‍ നാളെ മൊഴിയെടുക്കും. മൊഴിയെടുക്കല്‍ മഞ്‌ജുവിന്റെ സൗകര്യം പരിഗണിച്ച് പോലീസ് ക്ലബിലോ വസതിയിലോ വച്ചാകും.
സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ നടി മഞ്ജു വാര്യർ പറഞ്ഞിരുന്നു. തന്‍റെ ലെറ്റർഹെഡും രേഖകളും ദുരുപയോഗപ്പെടുത്തുമെന്നു ഭയമുണ്ടെന്നും മഞ്ജു വാര്യർ വ്യക്തമാക്കി.
താൻ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണെന്നും. മഞ്ജു വാര്യർ നൽകിയ പരാതിയെക്കുറിച്ച് മാധ്യമ വാർത്തകളിൽ നിന്നും മാത്രമാണ്ഈ അറിഞ്ഞതെന്നും പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുകയും ചെയ്യുമെന്ന് ശ്രീകുമാർ മേനോൻ ഫേസ്ബുക് പോസ്റ്റ് വഴി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Manju warrier, Odiyan, Shrikumar menon