• HOME
 • »
 • NEWS
 • »
 • crime
 • »
 • തലശേരി പീഡനം: പ്രതിക്ക് ലൈംഗികശേഷിയില്ലെന്ന് റിപ്പോർട്ട് നൽകിയ ഡോക്ടർക്കെതിരെ കേസെടുക്കും

തലശേരി പീഡനം: പ്രതിക്ക് ലൈംഗികശേഷിയില്ലെന്ന് റിപ്പോർട്ട് നൽകിയ ഡോക്ടർക്കെതിരെ കേസെടുക്കും

തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടറാണ് 68കാരനായ പ്രതിക്ക് ലൈംഗിക ശേഷി ഇല്ല എന്ന തെറ്റായ റിപ്പോർട്ട് നൽകിയത്.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  കണ്ണൂർ: പ​തി​ന​ഞ്ചു​കാ​രി​യെ ലൈംഗികമായി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യ്ക്ക് ലൈംഗിക ശേഷിയില്ലെന്ന് റിപ്പോർട്ട് നൽകിയ ഡോക്ടർക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചു. കേസിലെ പ്രതിയായ ത​ല​ശേ​രി ഗു​ഡ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ല്‍ ഉ​ച്ചു​മ്മ​ല്‍ കു​റു​വാ​ന്‍ ക​ണ്ടി ഷ​റ​ഫു​ദ്ദീ (68) ന് ​ലൈം​ഗി​ക ശേ​ഷി​യി​ല്ലെ​ന്നാണ് തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർ റിപ്പോർട്ട് നൽകിയത്.

  പോ​ക്സോ ഉ​ള്‍​പ്പെ​ട്ട ഗൗ​ര​വ​മേ​റി​യ കേ​സി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കും വി​ധം ലൈം​ഗി​ക ക്ഷ​മ​ത പ​രി​ശോ​ധ റി​പ്പോ​ര്‍​ട്ട് ഡോ​ക്ട​ര്‍ ന​ല്‍​കി​യ​താ​യാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ തെളിഞ്ഞിരിക്കുന്നത്. ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ലീ​ഗ​ല്‍ സെ​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ര്‍​ന്നാ​ണ് ഇക്കാര്യം വ്യക്തമായത്. തെറ്റായ റിപ്പോർട്ട് നൽകിയ ഡോ​ക്ട​ര്‍​ക്കെ​തി​രെ കേ​ര​ള പോ​ലീ​സ് ആ​ക്ടി​ലേ​യും ഐ​പി​സി​യി​ലേ​യും വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ക്കാ​ന്‍ നിർദേശം നൽകിയിട്ടുണ്ട്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍.​ ഇ​ള​ങ്കോ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ന്‍ പോ​ലീ​സ് എ​ഫ് ഐ ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യും.

  വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടി; ഇരുവരും പിടിയിൽ

  കോഴിക്കോട്: വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടിയ 34കാരിയായ വീട്ടമ്മ പിടിയിലായി. കണ്ണൂർ പയ്യന്നൂരിൽനിന്ന് ഒളിച്ചോടിയ കാമുകനെയും യുവതിയെയും കോഴിക്കോട് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാട്ടൂൽ സ്വദേശിയായ ഹാരിസനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഓഗസ്റ്റ് 26 മുതലാണ് ഇരുവരെയും കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് യുവതിയും കാമുകനും കോഴിക്കോട് പിടിയിലായത്.

  Also Read- ഒരു വർഷം മുമ്പ് സിസേറിയൻ കഴിഞ്ഞ ഗർഭിണിക്ക് ദാരുണാന്ത്യം; വയറിനുള്ളിൽ പഞ്ഞി മറന്നുവെച്ചതിനാലെന്ന് സൂചന

  കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തുള്ള വാടക വീട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. കസബ പൊലീസിന്‍റെ സഹായത്തോടെയാണ് പയ്യന്നൂർ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബാങ്കിൽനിന്ന് വായ്പയെടുത്ത നാലു ലക്ഷം രൂപയും ഒമ്പത് പവൻ സ്വർണവുമായാണ് യുവതിയെ കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്.

  പ്രകൃതിവിരുദ്ധ പീഡനവും ക്രൂര മർദനവും: ഭാര്യയുടെ പരാതിയിൽ എസ്​ ഐ അറസ്റ്റിൽ

  പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന്​ നിർബന്ധിക്കുന്നുവെന്നും ശാരീരിക, മാനസിക പീഡനം നടത്തു​ന്നുവെന്നുമുള്ള ഭാര്യയുടെ പരാതിയിൽ പൊലീസ്​ സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. യുപി ഗൊരഖ്​​പൂരിലെ ട്രാഫിക്​ പൊലീസ്​ സബ് ​ഇൻസ്​പെക്​ടർ വിജയ്​ തിവാരിയാണ്​ അറസ്റ്റിലായത്​. 2014ലാണ്​ തിവാരി വിവാഹിതനായത്​. 20 ലക്ഷം രൂപ സ്​ത്രീധനം ആവശ്യപ്പെട്ടും​ പീഡനം തുടർന്നു. റാംപുർ കാർഖാന പൊലീസാണ്​ തിവാരിയെ അറസ്റ്റ് ചെയ്തത്.

  പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് തുടർച്ചയായി നിർബന്ധിക്കാറുണ്ടെന്നും എതിർക്കുമ്പോൾ ക്രൂരമായി മർദിക്കുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. 2017ൽ ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയെന്നും പരാതിയിൽ പറയുന്നു. കുടുംബാംഗങ്ങൾ ഇടപെട്ട് ചർച്ച നടത്തി വീണ്ടും യുവതി ഭർതൃവീട്ടിലെത്തി. ഇതോടെ കാര്യങ്ങൾ വഷളായി. പിന്നീട് 20 ലക്ഷം രൂപ കൂടി സ്ത്രീധനമായി ആവശ്യപ്പെട്ടായിരുന്നു പീഡനം.
  Published by:Anuraj GR
  First published: