HOME /NEWS /Crime / Hyderabad Gang-rape| ഹൈദരാബാദ് കൂട്ടബലാത്സംഗ കേസ്: പ്രായപൂർത്തിയാകാത്ത 4 പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

Hyderabad Gang-rape| ഹൈദരാബാദ് കൂട്ടബലാത്സംഗ കേസ്: പ്രായപൂർത്തിയാകാത്ത 4 പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

 (PTI)

(PTI)

പ്രായപൂർത്തിയാകാത്ത നാല് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ.

  • Share this:

    ഹൈദരാബാദ്: പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ (Hyderabad Gang-rape)പ്രായപൂർത്തിയാകാത്ത നാല് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. കേസിൽ ആറ് പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ആറ് പേരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ഒരാൾക്ക് മാത്രമാണ് പ്രായപൂർത്തിയായത്. മറ്റൊരാൾക്ക് 18 വയസ്സ് പൂർത്തിയാകാൻ ഒരു മാസം മാത്രം ബാക്കിയുള്ളത്.

    കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് പതിനെട്ട് വയസ്സ് പൂർത്തിയാകാത്ത നാല് പേരേയും പ്രായപൂർത്തിയായവരായി പരിഗണിക്കണമെന്ന് ഹൈദരാബാദ് പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് അപ്പീൽ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നാല് പേരേയും പൊലീസ് കസ്റ്റഡിയിൽ വിടാൻ ബോർഡ് അനുമതി നൽകിയത്. നാല് ദിവസത്തേക്കാണ് കസ്റ്റഡി.

    ആറ് പേരെ കേസിൽ അറസ്റ്റ് ചെയ്തെന്നും ഇതിൽ ഒരാൾ മാത്രമാണ് പ്രായപൂർത്തിയായതെന്നാണ് ഹൈദരാബാദ് പൊലീസ് കമ്മീഷണർ സിവി ആനന്ദ് ചൊവ്വാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞത്. അറസ്റ്റിലായവരെല്ലാം ഉന്നത കുടുംബങ്ങളിൽ ഉൾപ്പെട്ടവരാണ്.

    മെയ് 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ മെഴ്സിഡസ് ബെൻസ് കാറിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പബ്ബിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടിയുടെ അടുത്തെത്തിയ കൗമാരക്കാരായ ആൺകുട്ടികൾ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റുകയായിരുന്നു. ഹൈദരാബാദിലെ സമ്പന്നർ താമസിക്കുന്ന ജൂബിലി ഹിൽസിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്ത് ഓരോരുത്തരായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ആൺകുട്ടികൾ ഉപേക്ഷിച്ചു പോയതോടെ പെൺകുട്ടി പിതാവിനെ വിളിച്ചു കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

    First published:

    Tags: Gang rape, Gangrape, Hyderabad