തിരുവനന്തപുരം: മദ്യലഹരിയിൽ വീടിന് തീയിട്ട് യുവാവ്. വർക്കല താന്നിമൂട്ടിൽ വള്ളിക്കുന്ന് വീട്ടിൽ ഗോപിയുടെ വീടിനാണ് മകൻ അന്തോണി എന്നു വിളിക്കുന്ന ഗോപകുമാർ (38) ആണ് സ്വന്തം വീടിന് തീവച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതു മണിയ്ക്കായിരുന്നു സംഭവം. ഗോപകുമാർ മദ്യപിച്ച് വീട്ടിൽ എത്തി സ്ഥിരം മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഗോപകുമാറിന്‍റെറെ പിതാവ് ഗോപി ഒരു വശം പൂർണ്ണമായും തളർന്ന് കിടപ്പാണ്. നിരന്തരം മദ്യപാനവും ഉപദ്രവും ആയതോടെ ഗോപകുമാറിന്‍റെ ഭാര്യ ഒരു വർഷത്തോളമായി ഇയാളിൽ നിന്ന് മാറി താമസിക്കുകയാണ്.
പതിവുപോലെ മദ്യപിച്ച് വീട്ടിലെത്തിയ ഗോപകുമാർ മകനുമായി വഴക്കിട്ടു. തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ ശേഷം വീടിന് തീ കൊളുത്തുകയായിരുന്നു. രണ്ട് മുറികളുള്ള ഷീറ്റ് മേഞ്ഞ വീട് ആണ് ഗോപകുമാര്‍ കത്തിച്ചത്. തീപിടിത്തത്തില്‍ വീട് പൂർണ്ണമായും കത്തി നശിച്ചു.
വീട്ടുപകരണങ്ങളും വീട്ടിൽ ഉണ്ടായിരുന്ന രേഖകൾ ഉൾപ്പടെയും കത്തി നശിച്ചതായി പറയുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വർക്കല ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തിയാണ് തീ അണച്ചു. സംഭവ സമയത്ത് ഗോപകുമാറിൻ്റെ അമ്മ ഉഷയും മകൻ ശ്യം കുമാറും വീട്ടിൽ ഉണ്ടായിരുന്നു. തീപിടിച്ചതോടെ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി. സ്ഥലത്തെത്തിയ വർക്കല പൊലീസ് ഗോപകുമാറിനെ കസ്റ്റഡിയിൽ എടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fire, Thiruvananthapuram