• HOME
  • »
  • NEWS
  • »
  • crime
  • »
  • Palakkad Murder | സുബൈര്‍ വധം; കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Palakkad Murder | സുബൈര്‍ വധം; കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൃത്യത്തില്‍ നേരിട്ട് പങ്കാളികളായവരാണ് കസ്റ്റഡിയിലുള്ളവര്‍ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്

  • Share this:
    പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍(Murder Case) കസ്റ്റഡിയിലുള്ള മൂന്നു പേരുടെ അറസ്റ്റ്(Arrest) ഇന്നു രേഖപ്പെടുത്തും. രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. കൃത്യത്തില്‍ നേരിട്ട് പങ്കാളികളായവരാണ് കസ്റ്റഡിയിലുള്ളവര്‍ എന്നാണ് പൊലീസ്(Police) വ്യക്തമാക്കുന്നത്. അതേസമയം ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകക്കേസില്‍ തിരിച്ചറിഞ്ഞ ആറ് പ്രതികളെയും ഉടന്‍ കസ്റ്റഡിയിലെടുക്കും എന്ന് പൊലീസ് പറഞ്ഞു.

    ഏപ്രില്‍ 15 നാണ് പാലക്കാട് എലപ്പുള്ളിയില്‍ സുബൈറിനെ വെട്ടിക്കൊന്നത്. വെള്ളിയാഴ്ച്ച ജുമുഅ നിസ്‌കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. കൈകളിലും കാലിലും തലയിലുമാണ് വെട്ടേറ്റത്.

    സുബൈറിന്റെ ശരീരത്തില്‍ 50 ല്‍ അധികം വെട്ടുകളുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളില്‍ നിന്നും രക്തം വാര്‍ന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.

    Also Read-Palakkad Murder | പാലക്കാട് സുബൈർ വധം; മൂന്ന് പേർ പിടിയിൽ; കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരെന്ന് പൊലീസ്

    അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് വിളിച്ച സര്‍വകക്ഷി യോഗം ബിജെപി ബഹിഷ്‌കരിച്ചിരുന്നു. ശ്രീനവാസന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാരോപിച്ച് യോഗത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

    Also Read-കൊലപാതകങ്ങള്‍ക്ക് തീവ്രവാദസ്വഭാവം; ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി; സർവ്വകക്ഷിയോ​ഗം പരാജയമല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

    സുബൈറിന്റെ കൊലപാതകത്തിനു പിന്നാലെ പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെയും വെട്ടിക്കൊന്നിരുന്നു. 24 മണിക്കൂറിനിടെയാണ് പാലക്കാട് ജില്ലയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.

    പാലക്കാട്ടെ എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ശ്രീനിവാസനെ കടയില്‍ കയറിയാണ് രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചത്.
    Published by:Jayesh Krishnan
    First published: