News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 29, 2019, 9:57 AM IST
ശ്രീകുമാർ മേനോൻ, മഞ്ജു വാര്യർ
തിരുവനന്തപുരം: മഞ്ജു വാര്യർ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് നൽകിയ പരാതിയിൽ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് നോട്ടീസ് നൽകി വിളിച്ചു വരുത്താൻ പൊലീസ് തീരുമാനിച്ചു. ചൊവ്വാഴ്ച നോട്ടീസ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
ശ്രീകുമാർ മേനോന് തിങ്കളാഴ്ച നോട്ടീസ് നൽകാൻ ആദ്യം തീരുമാനിച്ചെങ്കിലും തൃശ്ശൂര്‍ ഡി.സി.ആര്‍.ബി. അംഗം മരിച്ചതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ശ്രീകുമാര്‍ മേനോനെതിരേ ഗുരുതര ആരോപണങ്ങളാണ് മഞ്ജു വാര്യർ നൽകിയ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും കൈമാറിയിട്ടുണ്ട്.
കേസിൽ അന്വേഷണസംഘം ഞായറാഴ്ച മഞ്ജുവിന്റെ മൊഴിരേഖപ്പെടുത്തിയിരുന്നു.
Also Read
'മോശക്കാരിയെന്ന് വരുത്താൻ ശ്രമിച്ചു'; ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യരുടെ മൊഴി
First published:
October 29, 2019, 9:57 AM IST