മധുര: തമിഴ്നാട്ടിലെ ഉസിലംപട്ടിയില്‍ വൈരക്കല്ല് വൈരക്കല്ല് തരാമെന്നുപറഞ്ഞ് രാമനാഥപുരം സ്വദേശിയില്‍നിന്ന് അഞ്ചുലക്ഷംരൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസുകാരന് (policeman) ഉള്‍പ്പെടെ മൂന്നു പേര് പിടയില്‍. സിലംപട്ടി ടൗണ്‍സ്റ്റേഷനിലെ പോലീസുകാരനായ ശിവനാണ്ടി (51), കാരാംപട്ടി സ്വദേശി പുതുരാജ (52), കാര്‍ ഡ്രൈവര്‍ നക്കല്പട്ടിയിലെ സാര്‍ലസ് (48) എന്നിവരാണ് അറസ്റ്റിലായത് (Arrest)
അവരില്‍ നിന്ന് മൂന്നുലക്ഷം രൂപയും കാറും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ മറ്റൊരു പോലീസുകാരനായ ശരവണന്, പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ശങ്കിലിപാണ്ടി എന്നിവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
രാമനാഥപുരം വെളിപട്ടണംസ്വദേശി ഷണ്മുഖം (51) എന്നയാള്‍ക്ക് അഞ്ചുലക്ഷംരൂപ വിലപിടിപ്പുള്ള അതിവിശിഷ്ട വൈരക്കല്ല് നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പണം തട്ടിയത്.
എന്നാല്‍ പണം പൂര്‍ണ്ണമായും നല്‍കിയിട്ടും വൈരക്കല്ല് നല്‍കാത്തതിനെത്തുടര്‍ന്ന് ഷണ്മുഖവും ശങ്കിലിപാണ്ടി, പുതുരാജ, സാര്‍ലസ് എന്നിവരുമായി തര്‍ക്കത്തില്‍ എര്പ്പെടുയും തുടര്‍ന്ന് അതുവഴിവന്ന പോലീസുകാരായ ശിവനാണ്ടി, ശരവണന് എന്നിവര്‍ പ്രതികളെ സഹായിക്കുന്ന തരത്തില്‍ നിലപാട് എടുത്തുമായി ബന്ധപ്പെട്ടാണ് കേസ്.
ജില്ലാ പോലീസ് മേധാവി ഭാസ്കറിന് നല്കിയ പരാതിയില്‍ ഡി.എസ്.പി. നല്ലു, ഇന്‍സ്പെക്ടര്‍ കണ്ണാത്താല് എന്നിവരാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്.
Murder| പരീക്ഷയിൽ തോറ്റാൽ അച്ഛൻ ശകാരിക്കുമെന്ന് ഭയം; പത്താം ക്ലാസ് വിദ്യാർത്ഥി പിതാവിനെ കൊന്നു
പരീക്ഷയിൽ തോറ്റാൽ ശകാരിക്കുമെന്ന് ഭയന്ന് പത്താം ക്ലാസ് വിദ്യാർത്ഥി പിതാവിനെ കൊലപ്പെടുത്തി(Murder). മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ബുധനാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പിതാവിനെ കൊലപ്പെടുത്തിയതിനു ശേഷം കൊലപാതകം അയൽവാസിയുടെ മേൽ കെട്ടിവെക്കാനും വിദ്യാർത്ഥി ശ്രമിച്ചതായി പൊലീസ് പറയുന്നു. വിദ്യാർത്ഥിയുടെ കുടുംബവുമായി അസ്വാരസ്യത്തിലായിരുന്നു അയൽവാസി. ഇതാണ് സംശയം അയൽവാസിയുടെ മേൽ കെട്ടിവെക്കാൻ വിദ്യാർത്ഥിയെ പ്രേരിപ്പിച്ചത്.
ഏപ്രിൽ രണ്ടിന് രാത്രിയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന അച്ഛനെ മകൻ കൊലപ്പെടുത്തുന്നത്. തുടർന്ന് അടുത്ത ദിവസം പൊലീസിൽ നൽകിയ പരാതിയിൽ പിതാവിന്റെ മുറിയിൽ നിന്ന് അയൽവാസി പുറത്തു പോകുന്നത് കണ്ടതായും വിദ്യാർത്ഥി ആരോപിച്ചിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. എന്നാൽ ഫോറൻസിക് പരിശോധനാഫലത്തിൽ തോന്നിയ സംശയമാണ് വിദ്യാർത്ഥിയെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത്.
Also Read-
മാലമോഷണത്തിനായി ഗുജറാത്തില്‍നിന്ന് വിമാനമാര്‍ഗം ബെംഗളൂരുവിലെത്തി; യുവാവ് പിടിയിൽ
അന്വേഷണത്തിനിടയിൽ പൊലീസ് വിദ്യാർത്ഥിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലിൽ പൊട്ടിക്കരഞ്ഞ കുട്ടി താനാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു.
പഠിക്കാത്തതിന്റെ പേരിൽ അച്ഛൻ തന്നെ ശകാരിച്ചിരുന്നുവെന്നും പത്താം ക്ലാസ് പരീക്ഷയിൽ തോറ്റാൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പൊലീസിനോട് പറഞ്ഞു. പരീക്ഷയ്ക്ക് പഠിച്ചിരുന്നില്ലെന്നും തോൽക്കുമെന്ന് ഭയന്നിരുന്നതായും കുട്ടി പറഞ്ഞു.
തുടർന്ന് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്ത പൊലീസ് കോടതിയിൽ ഹാജരാക്കി. ശേഷം ജൂവനൈൽ ഹോമിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.