• HOME
  • »
  • NEWS
  • »
  • crime
  • »
  • കാസര്‍കോട് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കടന്ന് പിടിച്ച പൊലീസുകാരൻ അറസ്റ്റില്‍

കാസര്‍കോട് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കടന്ന് പിടിച്ച പൊലീസുകാരൻ അറസ്റ്റില്‍

ഹൊസ്ദുർഗ് പൊലീസാണ് ഇയാളെ പിടികൂടിയത്

  • Share this:

    കാസര്‍ഗോഡ് കാഞ്ഞങ്ങാട്ട് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കടന്ന് പിടിച്ച പൊലീസുകാരൻ  അറസ്റ്റിൽ. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി പി.വി. പ്രദീപൻ ആണ് അറസ്റ്റിലായത്. കണ്ണൂർ എ.ആര്‍ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആണ് ഇയാള്‍. ഹൊസ്ദുർഗ് പൊലീസാണ് ഇയാളെ പിടികൂടിയത്.

    വെള്ളിയാഴ്ച വൈകിട്ട് 6.40ന് ആണ് കേസിനാസ്പദമായ സംഭവം. അഞ്ച് വര്‍ഷം മുൻപ്  ഇയാൾ കാഞ്ഞങ്ങാട് ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും പരിചയത്തിലായത്. കോവിഡ് സമയത്ത് പ്രതി യുവതിക്ക് 80,000 രൂപ കടം നൽകിയിരുന്നു.

    ഈ തുക തിരികെ ചോദിച്ചാണ് പ്രദീപന്‍ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയും കസേരയുൾപ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്തത്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

    Published by:Arun krishna
    First published: