• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |കഞ്ചാവ് വില്‍പ്പന സംഘവുമായി ബന്ധം; രണ്ടു കിലോ കഞ്ചാവുമായി പോലീസുകാരന്‍ പിടിയില്‍

Arrest |കഞ്ചാവ് വില്‍പ്പന സംഘവുമായി ബന്ധം; രണ്ടു കിലോ കഞ്ചാവുമായി പോലീസുകാരന്‍ പിടിയില്‍

കഞ്ചാവ് വില്‍പ്പന സംഘവുമായി ബന്ധമുള്ള പോലീസുകാരനെ കോയമ്പത്തൂരില്‍ അറസ്റ്റ് ചെയ്തു.

  • Share this:
    കോയമ്പത്തൂര്‍: കഞ്ചാവ് വില്‍പ്പന സംഘവുമായി ബന്ധമുള്ള പോലീസുകാരനെ കോയമ്പത്തൂരില്‍ അറസ്റ്റ് ചെയ്തു. ആംഡ് റിസര്‍വ് പോലീസിലെ കോണ്‍സ്റ്റബിള്‍ ഗണേഷ്‌കുമാറാണ് (33) പിടിയിലായത്. പോലീസ് റിക്രൂട്ടിങ് സ്‌കൂള്‍ ക്വാര്‍ട്ടേഴ്‌സിലെ ഇയാളുടെ മുറിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. ഇയാളെ സിറ്റി പോലീസ് കമ്മിഷണര്‍ പ്രദീപ്കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു.

    മൂന്ന് ദിവസം മുമ്പ് കഞ്ചാവ് വില്‍പ്പനക്കാരായ ഒരു സംഘം പുതുക്കോട്ട ജില്ലയില്‍ പോലീസിന്റെ പിടിയിലായിരുന്നു. ഗണേശ്കുമാറില്‍ നിന്നാണ് കഞ്ചാവ് കിട്ടിയതെന്ന് അവര്‍ മൊഴി നല്‍കിയിരുന്നു.

    തുടര്‍ന്ന്, പുതുക്കോട്ട സ്‌പെഷ്യല്‍ സ്‌ക്വാഡ് ഗണേഷ്‌കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Arrest | സ്ത്രീയുടെ ഫോട്ടോയും ഫോണ്‍നമ്പറും ചേര്‍ത്ത് റോഡരികില്‍ അസഭ്യ പോസ്റ്ററുകള്‍ പതിച്ചു; യുവാവ് പിടിയില്‍

    പൊന്നാനി: സമൂഹമാധ്യമങ്ങള്‍ വഴിയും റോഡരികില്‍ പോസ്റ്റര്‍ പതിച്ചും സ്ത്രീയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പാലക്കാട് കുമരനെല്ലൂര്‍ അമേറ്റിക്കര സ്വദേശി തോട്ടുപുറത്ത് ടിഎസ് ശ്രീജിനെയാണ് (28) പൊന്നാനി പോലീസ് അറസ്റ്റ്  ചെയ്തത്. മാര്‍ച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം.

    എടപ്പാള്‍ മുതല്‍ ആനക്കര വരെയുള്ള ഭാഗങ്ങളില്‍ റോഡരികിലെ ചുവരുകളിലാണ് സമീപപ്രദേശത്തെ സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും ഫോണ്‍ നമ്പറും ഫോട്ടോയും സഹിതമുള്ള പോസ്റ്ററുകള്‍ പതിച്ചത്. തുടര്‍ന്ന് സ്ത്രീയും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി. പോലീസെത്തി പോസ്റ്ററുകള്‍ പറിച്ചുകളയുകയും സമീപത്തുള്ള യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു.

    ഈ യുവാവില്‍നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്നത്. ചുവപ്പ് നിറമുള്ള സ്‌കൂട്ടറിലെത്തിയ ഒരാള്‍ പോസ്റ്റര്‍ ഒട്ടിക്കുന്നത് കണ്ടെന്ന് പറഞ്ഞ യുവാവ് വാഹന നമ്പറിന്റെ സൂചനയും നല്‍കി. തുടര്‍ന്നാണ് അമേറ്റിക്കര സ്വദേശി ശ്രീജിനെ അറസ്റ്റ് ചെയ്തത്.

    മധ്യവയസ്‌കയായ സ്ത്രീയുടെ വീടിന് സമീപത്ത് ഇയാള്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് തടസ്സം നിന്നതിനാലാണ് പോസ്റ്റര്‍ ഒട്ടിച്ച് അപമാനിച്ചതെന്നും ഇയാളുടെ മൊബൈലില്‍നിന്ന് തന്നെയാണ് പോസ്റ്റര്‍ തയാറാക്കിയതെന്നും പോലീസ് പറഞ്ഞു.
    Published by:Sarath Mohanan
    First published: