നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിയെ പൊലീസുകാരൻ വിവാഹം കഴിച്ചു

  പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിയെ പൊലീസുകാരൻ വിവാഹം കഴിച്ചു

  പരാതികൾ നൽകിയ യുവതികളെ വാട്സാപ്പ് ഉൾപ്പടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ അരുൺദേവ് കെണിയിൽ വീഴ്ത്തുകയായിരുന്നു. അങ്ങനെയാണ് റാന്നി സ്വദേശിനിയായ യുവതിയെ പരിചയപ്പെടുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പത്തനംതിട്ട: ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിയെ കേസിൽ പ്രതിയായ പൊലീസുകാരൻ വിവാഹം കഴിച്ചു. കീക്കൊഴൂരിലാണ് വിവാഹം നടന്നത്. പീഡനക്കേസ് പ്രതിയായ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥൻ അരുണ്‍ ദേവ് ആണ് പരാതിക്കാരിയെ വിവാഹം കഴിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്നതുവഴി അറസ്റ്റ് ഒഴിവാക്കുകയാണ് പ്രതി ലക്ഷ്യമിട്ടത്. ഇയാൾക്ക് പൊലീസിലുള്ളവരുടെ സഹായം ലഭിച്ചതായും ആരോപണം ഉണ്ട്.

   ഏപ്രിൽ 19ന് അരുൺദേവിനെ വീട്ടിൽനിന്ന് കാണാതായതുമായി ബന്ധപ്പെട്ട് അമ്മ നൽകിയ പരാതിയാണ് ഇയാളെ പീഡനക്കേസിൽ കുടുക്കിയത്. സ്വന്തം ബൈക്കിൽ സുഹൃത്തിന്‍റെ വീട്ടിലെത്തി, അവിടെനിന്ന് സ്കൂട്ടറിലാണ് ഇയാൾ ഒളിവിൽ പോയത്. ഇതിനിടെ അമ്മയുടെ പരാതിയിൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. അരുൺദേവിന്‍റെ ഫോണിലേക്ക് അവസാനം വിളിച്ചവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് പൊലീസ് ശരിക്കും ഞെട്ടിയത്. അവിവാഹിതരായ ഒരുകൂട്ടം യുവതികൾ സ്റ്റേഷനിലെത്തി. തങ്ങളെയെല്ലാം അരുൺദേവ് പ്രേമിച്ചിരുന്നതായും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നതായും യുവതികൾ പറഞ്ഞു.

   Also Read- മദ്യലഹരിയിൽ സഹപ്രവർത്തകന്‍റെ ഭാര്യയെ പീഡിപ്പിച്ചു; നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

   ഇതോടെ അരുൺദേവ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ബോധ്യപ്പെട്ട റാന്നി പുല്ലൂപ്രം സ്വദേശിനി അഭിഭാഷകൻ മുഖേന നൽകിയ പരാതിയിലാണ് ലൈംഗിക പീഡനത്തിന് പൊലീസ് കേസെടുത്തത്. ഇതുകൂടാതെ എസ്. പി ആർ നിശാന്തിനിക്കും അരുൺദേവിനെതിരെ പരാതി ലഭിച്ചു. ഇതേത്തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗിക പീഢനം നടത്തുകയും പണവും സ്വര്‍ണവും കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

   പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതികൾ അന്വേഷിക്കുന്ന ചുമതലയായിരുന്നു അരുൺദേവിന്. ഇത്തരത്തിൽ പരാതികൾ നൽകിയ യുവതികളെ വാട്സാപ്പ് ഉൾപ്പടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ അരുൺദേവ് കെണിയിൽ വീഴ്ത്തുകയായിരുന്നു. അങ്ങനെയാണ് റാന്നി സ്വദേശിനിയായ യുവതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ലോക്ക്ഡൌൺ കാലത്ത് യുവതിയുടെ വീട്ടിലെത്തിയ അരുൺദേവ് വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആറു തവണ കൂടി ഇയാൾ യുവതിയുടെ വീട്ടിലെത്തി, ലൈംഗികമായി പീഡിപ്പിച്ചു. നവംബർ രണ്ടിന് അരുൺദേവ് താമസിക്കുന്ന പൂങ്കാവലിലെ വീട്ടിലെത്തിച്ചും യുവതിയെ പീഡിപ്പിച്ചു. ഇതുകൂടാതെ മറ്റൊരു ഫ്ലാറ്റിൽവെച്ചും യുവതിയെ രണ്ടുതവണ പീഡിപ്പിച്ചു. ഇതിനിടെ യുവതിയുടെ കൈയിൽനിന്ന് 1,73,800 രൂപ, അരപവന്റെ മാല, മുക്കാല്‍ പവന്റെ കമ്മല്‍ എന്നിവയും അരുൺദേവ് തട്ടിയെടുത്തു.

   Also Read-കോവിഡ് വാക്സിനേഷന്‍റെ പേരിൽ വ്യാജ സൈറ്റുണ്ടാക്കി പണത്തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

   അരുൺദേവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ ഇയാൾ വീണ്ടും ഒളിവിൽ പോകുകയായിരുന്നു. അതിനിടെയാണ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിയെ വിവാഹം കഴിച്ച് കേസ് ഒതുക്കാൻ ഇയാൾ ശ്രമിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. തൽക്കാലം അറസ്റ്റ് ഒഴിവായെങ്കിലും കേസ് കോടതിയിലെത്തുമെന്ന് ഉറപ്പായതോടെ, അരുൺദേവ് തുടർ നടപടികൾ നേരിടേണ്ടി വരും.
   Published by:Anuraj GR
   First published:
   )}