തിരുവനന്തപുരം: കേരള പൊലീസിനു നാണക്കേടുണ്ടാക്കി വീണ്ടും മാങ്ങാ മോഷണ ആരോപണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. 5 കിലോ മാമ്പഴം വാങ്ങിയ പോലീസുകാരൻ പണം നൽകാതെ മുങ്ങിയെന്നാണ് പരാതി.
ഉന്നത ഉദ്യോഗസ്ഥർക്കു കൊടുക്കാൻ എന്ന പേരിലാണ് പൊലീസുകാരൻ മാമ്പഴം വാങ്ങിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെയും പോത്തൻകോട് സിഐയുടെയും പേരിലാണ് പോലീസുകാരൻ മാമ്പഴം വാങ്ങിയത്.
Also Read- കണ്ണൂരിൽ ലോറി ക്ലീനറെ ഡ്രൈവർ ജാക്കിലിവർ കൊണ്ടടിച്ചുകൊന്നു; ഇരുവരും കൊല്ലം പത്താനാപുരം സ്വദേശികൾ
ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഗിള്‍പേ വഴി പണം നല്‍കുമെന്ന് പറഞ്ഞായിരുന്നു രണ്ട് കവറിൽ മാങ്ങയുമായി പോയത്. പോത്തന്‍കോട് സിഐയും എസ്‌ഐയും കടയിൽ സ്ഥിരമായി വരുന്നതിനാൽ കടക്കാരന് സംശയവും തോന്നിയില്ല.
ഒരു മാസമായിട്ടും പണം ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം കടയിലെത്തിയ സിഐയോട് കടയുടമ വിവരം പറഞ്ഞു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്.
വിൽപനക്കാരന്റെ പരാതിയിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ പരാതിക്കാരൻ പോലീസുകാരനെ തിരിച്ചറിഞ്ഞു.
Also Read- 18 സ്ത്രീകൾ വഴി സ്വർണ്ണക്കടത്ത്; മലയാളി ജ്വല്ലറി ഉടമയും മകനും അറസ്റ്റിൽ കഴിഞ്ഞ വർഷം ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ പി വി ഷിഹാബിന്റെ മാങ്ങാ മോഷണം പൊലീസ് സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. കഴിഞ്ഞ വർഷം സെപ്തംബര്‍ 28ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി കാഞ്ഞിരപ്പള്ളി ടൗണിലെ പഴക്കടയില്‍ നിന്ന് മാങ്ങാ മോഷ്ടിച്ചത്. മോഷണക്കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരന്‍ പരാതി ഇല്ലെന്ന് അറിയിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Mango