• HOME
  • »
  • NEWS
  • »
  • crime
  • »
  • പൊലീസുകാരന്‍റെ മോഷണം പോയ തോക്ക് യുവതിയുടെ ബാഗിൽ; മൂന്നുപേർ അറസ്റ്റിൽ

പൊലീസുകാരന്‍റെ മോഷണം പോയ തോക്ക് യുവതിയുടെ ബാഗിൽ; മൂന്നുപേർ അറസ്റ്റിൽ

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
ആലപ്പുഴ: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ മോഷണം പോയ പൊലീസുകാരന്‍റെ തോക്ക് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഒരാളായ യുവതിയുടെ ബാഗിൽനിന്നാണ് മോഷണം പോയ തോക്ക് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ.

അതേസമയം കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിലെ കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച കേസിൽ പ്രതിക്കെതിരെ നടപടി വൈകുന്നതിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ നടപടി ഉണ്ടാകുമെന്ന വിശദീകരണവുമായി കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് രംഗത്ത് വന്നത്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നുവെന്ന വിവരങ്ങൾ ഉണ്ടല്ലോ എന്ന ചോദ്യത്തിന് എവിടെപ്പോയാലും പിടികൂടും എന്ന് കാർത്തിക് വ്യക്തമാക്കി.

പോലീസ് ഉദ്യോഗസ്ഥനായ പ്രതി പി വി ഷിഹാബിനെതിരെ മുൻപ് ബലാത്സംഗം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു. ബലാൽസംഗം കൂടാതെ പിന്നാലെ എത്തി ഭീഷണിപ്പെടുത്തിയതിനും അപമാനിച്ചതിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തത് എന്നും കെ കാർത്തിക്ക് കൂട്ടിച്ചേർത്തു.

2019 ലാണ് പി വി ഷിഹാബിനെതിരെ മുണ്ടക്കയം സ്വദേശിയായ വനിതയുടെ പരാതിയിൽ ബലാൽസംഗത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ നിലവിൽ വിചാരണ നടപടികൾ തുടരുകയാണ്. ഈ കേസ് രജിസ്റ്റർ ചെയ്ത ശേഷം പീഡനത്തിനിരയായ വനിതയുടെ വീട്ടിലെത്തി ഇയാൾ അതിക്രമം നടത്തി എന്നാണ് രണ്ടാമത് രജിസ്റ്റർ ചെയ്ത കേസ്. ഷിഹാബ് നിരന്തരം ക്രിമിനൽ കുറ്റവാളിയാണ് എന്ന് തെളിയിക്കുന്ന രേഖകളാണ് ഇതോടെ പുറത്തുവരുന്നത്.

Also Read- മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി

പെരുവന്താനം സിഐയുടെ പേരിൽ അനധികൃതമായി സിമന്റ് ഇറക്കിയ സംഭവം നേരത്തെ പുറത്തുവന്നിരുന്നു. ശബരിമല തീർത്ഥാടകരിൽ നിന്നും ദർശനത്തിനായി പണം ഈടാക്കിയ ആരോപണവും നേരത്തെ ഉണ്ടായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് കാഞ്ഞിരപ്പള്ളി കെഎം വെജിറ്റബിൾസ് എന്ന കടയിൽ നിന്നും 10 കിലോ മാമ്പഴം മോഷ്ടിച്ച് രക്ഷപ്പെട്ടത്. ഇതോടെയാണ് പോലീസ് വിഷയത്തിൽ തുടർനടപടിയുമായി രംഗത്ത് വന്നത്.
Published by:Anuraj GR
First published: