കൂടുവിട്ട് കൂടുമാറുന്ന കുൽദീപ് സിങ് സെൻഗാർ; ഉന്നാവോ മുഖ്യപ്രതി ബിജെപിയിൽ ചേർന്നത് 2017ൽ

ഉന്നാവോ സ്വദേശിനിയായ 17കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതി 2017 ജൂണിലാണ് ഉയർന്നുവന്നത്...

news18
Updated: July 30, 2019, 5:42 PM IST
കൂടുവിട്ട് കൂടുമാറുന്ന കുൽദീപ് സിങ് സെൻഗാർ; ഉന്നാവോ മുഖ്യപ്രതി ബിജെപിയിൽ ചേർന്നത് 2017ൽ
Kuldeep-Singh-Sengar
  • News18
  • Last Updated: July 30, 2019, 5:42 PM IST
  • Share this:
കാൺപുർ: ഉന്നാവോ പീഡന കേസിൽ പോക്സോ വകുപ്പ് പ്രകാരം പ്രതിചേർക്കപ്പെട്ടയാളാണ് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർ. ഇരയെയും കുടുംബത്തെയും ട്രക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കുൽദീപിനെതിരെ കൊലക്കുറ്റവും പൊലീസ് ചുമത്തി. ബിജെപിയിൽനിന്ന് കുൽദീപിനെ സസ്പെൻഡ് ചെയ്തതായി പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. നാലുതവണ എംഎൽഎയായ കുൽദീപിന് പാർട്ടി വിട്ട് പാർട്ടി മാറുന്ന രാഷ്ട്രീയ പാരമ്പര്യമാണുള്ളത്.

2002ൽ ബഹുജൻ സമാജ് വാദി പാർട്ടി അംഗമായാണ് കുൽദീപ് സിങ് സെൻഗാർ ഉന്നാവോ സദറിൽനിന്ന് ആദ്യമായി ഉത്തർപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ആ സീറ്റിൽ ഒരു ബി.എസ്.പി സ്ഥാനാർത്ഥി ജയിക്കുന്നത്. എന്നാൽ കുൽദീപിന്‍റെ ബി.എസ്.പി ബന്ധം ഏറെക്കാലം നീണ്ടുനിന്നില്ല. 2007ൽ ബി.എസ്.പിയുടെ ബദ്ധവൈരികളായ സമാജ് വാദി പാർട്ടിയുടെ പ്രതിനിധിയായാണ് കുൽദീപ് നിയമസഭയിലെത്തിയത്. ബംഗർമാവു മണ്ഡലത്തിൽനിന്നായിരുന്നു കുൽദീപ് ജയിച്ചത്. 2012ൽ ഭഗ് വന്ത് നഗറിൽ ജയം ആവർത്തിച്ചു.

എന്നാൽ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സമാജ് വാദി പാർട്ടി വിട്ട കുൽദീപ് ബിജെപിയിൽ ചേർന്നു. ബംഗർമാവുവിൽനിന്ന് ജനവിധി തേടിയ കുൽദീപിനെ വിജയദേവത നാലാംവട്ടവും അനുഗ്രഹിച്ചു.

ഉന്നാവോ സ്വദേശിനിയായ 17കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതി 2017 ജൂണിലാണ് ഉയർന്നുവന്നത്. ജൂൺ നാലാംതീയതി ജോലി അഭ്യർത്ഥിച്ച് എത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ഉന്നാവോ പീഡനം വിവാദമായതോടെ അന്വേഷണം സിബിഐ ഏറ്റെടുത്തു. 2018 ഏപ്രിൽ 13ന് കുൽദീപിനെ സിബിഐ അറസ്റ്റ് ചെയ്തു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകളാണ് കുൽദീപിനെതിരെ ചേർത്തത്.

ഇക്കഴിഞ്ഞ ജൂലൈ 28ന് ഉന്നാവോ പീഡനക്കേസിലെ ഇരയും ബന്ധുക്കളും സഞ്ചരിച്ച കാറിൽ ട്രക്കിടിക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തിരുന്നു. ഇരയുടെ അടുത്ത ബന്ധുക്കളാണ് മരിച്ചത്. അപകടത്തിൽ ഇരയായ പെൺകുട്ടിയും അഭിഭാഷകനും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. അപകടമുണ്ടാക്കിയ ട്രക്ക് ഓടിച്ച ഡ്രൈവർക്ക് കുൽദീപുമായി അടുത്ത ബന്ധമുണ്ടെന്നും, ഇയാൾ നേരത്തെ ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി തെളിഞ്ഞു. ഇതോടെ കുൽദീപിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കുറ്റകരമായ ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. സഹോദരൻ മനോജ് സിങ് സെൻഗാറിന്‍റെ പേരും എഫ്.ഐ.ആറിൽ പൊലീസ് പരാമർശിച്ചിട്ടുണ്ട്.
First published: July 30, 2019, 5:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading