• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

പൊള്ളാച്ചിയില്‍ അമ്പതോളം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം; കേസിനെക്കുറിച്ച് അറിയേണ്ടുന്ന 12 കാര്യങ്ങള്‍

കേസിലെ മറ്റൊരു കുറ്റാരോപിതനായ നാഗാരാജ് എന്ന എഐഎഡിഎംകെ പ്രവര്‍ത്തകന്റെപേരിലും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

news18
Updated: March 13, 2019, 11:25 PM IST
പൊള്ളാച്ചിയില്‍ അമ്പതോളം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം; കേസിനെക്കുറിച്ച് അറിയേണ്ടുന്ന 12 കാര്യങ്ങള്‍
pollachi case
news18
Updated: March 13, 2019, 11:25 PM IST
ചെന്നൈ: പൊള്ളാച്ചി പീഡനക്കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അമ്പതോളം പീഡനക്കേസുകളാണ് നാല് പേര്‍ക്ക് എതിരെ പൊള്ളാച്ചി കേസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുത്. സംഭവത്തെതുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ് കേസ് സിബിയ്ക്ക് വിട്ടത്.

പൊള്ളാച്ചി സംഭവത്തെക്കുറിച്ച് അറിയേണ്ടുന്ന 12 കാര്യങ്ങള്‍

 

1) ഫെബ്രുവരി 24 ന് 19 കാരിയായ പൊള്ളാച്ചിയിലെ യുവതിയാണ് നാലുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കുന്നത്.

2) യുവതിയുടെ പരാതിയില്‍ തിരുന്നാവക്കരശന്‍, ശബരിരാജന്‍, സതീഷ്, വസന്തകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഫെബ്രുവരി 12 ന് തന്നെ കാറില്‍വെച്ച് ഉപദ്രവിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമായിരുന്നു പറഞ്ഞത്.

3) കേസിലെ മറ്റൊരു കുറ്റാരോപിതനായ നാഗാരാജ് എന്ന എഐഎഡിഎംകെ പ്രവര്‍ത്തകന്റെപേരിലും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച് 11 ന് ഇയാളെ പാര്‍ട്ടി പുറത്താക്കിയത്.

Also read: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; രണ്ടു പേര്‍ അറസ്റ്റില്‍
Loading...

4) കാറില്‍ നിന്ന് ഷൂട്ട് ചെയ്ത വീഡിയോ ഉപോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ സംഘം പണം ആവശ്യപ്പെടുകയായിരുന്നു.

5) പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ മറ്റുപെണ്‍കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും വ്യക്തമാവുകയായിരുന്നു. സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 200 ഓളം പെണ്‍കുട്ടികളെയാണ് സംഘം പീഡിപ്പിച്ചിട്ടുള്ളത്.

6) കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ സംഘത്തിന്റെ പീഡനത്തിനിരയായി പൊള്ളാച്ചിയില്‍ ഏതെങ്കിലും പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു.

7) സാമന സംഭവം നേരിടേണ്ടി വന്നവര്‍ പരാതിയുമായി മുന്നോട്ട് വരണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

8) ഒരു പെണ്‍കുട്ടിയുടെ സഹോദരന്‍ എഐഎഡിഎംകെ പ്രര്‍ത്തകനാല്‍ ആക്രമിക്കപ്പെട്ടതോടെ പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ സമര രംഗത്തേക്കിറങ്ങുകയായിരുന്നു.

9) കേസില്‍ മൂന്ന് പ്രതികളെ ഫെബ്രുവരി 24 ന് പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ തിരുന്നാവക്കരശ് മാര്‍ച്ച് 5 നാണ് പിടിയിലാകുന്നത്.

10) സെക്ഷന്‍ 354 (എ), 354 (ബി), ഐടി ആക്ട് 66( ഇ), തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

11) മാര്‍ച്ച് 12 ന് നാല് പേര്‍ക്കെതിരെയും ഗൂണ്ടാ ാക്ട് പ്രകാരം പൊലീസ് കേസെടുത്തു.

12) മാര്‍ച്ച് 12 ന് കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

First published: March 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...