വിവാഹ വാഗ്ദാനം നല്കി കബളിപ്പിച്ച യുവാവിനെ പിറന്നാള്‍ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കിയ ശേഷം യുവതി കുത്തിക്കൊന്നു. കന്യാകുമാരി ജില്ലയിലെ ആരൽവായ്മൊഴിയിലാണ് സംഭവം നടന്നത്. നാഗർകോവിൽ, വടശ്ശേരി സ്വദേശി രതീഷ് കുമാറും മണവാളകുറിച്ചി സ്വദേശി ഷീബയും പ്രണയത്തിലായിരുന്നു.
ഇഎസ്ഐ ആശുപത്രിയിലെ ജീവനക്കാരനായ രതീഷ് കുമാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഷീബയുമായി പ്രണയത്തിലായി. 2009 ല്‍ വിവാഹിതയായ ഷീബയ്ക്ക് രണ്ട് കുട്ടികളുണ്ട്. 2017ല്‍ രതീഷ് ഷിബയെ ശല്യം ചെയ്യുന്നെന്ന് കാണിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ് ഷീബ രതീഷിനെ പുറത്തിറക്കി.
ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്തിയാല്‍ ഷീബയെ വിവാഹം ചെയ്യാമെന്ന് രതീഷ് പറഞ്ഞിരുന്നു. ഇത് പ്രകാരം 2019 ല്‍ ഷീബയും ഭര്‍ത്താവും വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ രതീഷ് മറ്റൊരു യുവതിയെ വിവാഹം ചെയ്തതോടെ യുവാവും ഷീബയും തമ്മില്‍ പ്രശ്നങ്ങളുണ്ടായി. ഇതിന് ശേഷം രതീഷ് ഷീബയോട് സംസാരിക്കാന്‍ പോലും തയാറായില്ല.
ഇതൊടെ രതീഷിനോടുള്ള പ്രണയം പ്രതികാരത്തിലേക്ക് മാറി.. ബുധനാഴ്ച തന്റെ ജന്മദിനമാണെന്നും ഉച്ചഭക്ഷണം താന്‍ കൊണ്ടുവരാമെന്നും ഷീബ രതീഷിനെ അറിയിച്ചു. തുടര്‍ന്ന് രതീഷ് ജോലിചെയ്യുന്ന ഇഎസ്ഐ ആശുപത്രിയിലെത്തിയ ഷീബ ഉറക്ക ഗുളിക കലര്‍ത്തിയ ചോറ് രതീഷിന് നല്കി. തുടര്‍ന്ന് അബോധാവസ്ഥയിലായ രതീഷിനെ കത്തി ഉപയോഗിച്ച് കുത്തി കൊല്ലുകയായിരുന്നു.രതീഷ് കുമാറിന്റെ ദേഹത്ത് മുപ്പത് കുത്തുകളേറ്റിരുന്നതായി പോലീസ് പറഞ്ഞു.
മരണം ഉറപ്പുവരുത്തിയ ശേഷം പോലീസിനെ വിളിച്ച് കൊലപാതക വിവരം അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ പോലീസ് മൃതദേഹം ഇൻക്വസ്റ്റിനായി ആശാരിപ്പളളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം വടശ്ശേരി പോലീസ് റിമാൻഡ് ചെയ്തു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.