• HOME
  • »
  • NEWS
  • »
  • crime
  • »
  • പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്ന് പൂജ; നാരായണ സ്വാമിയെ സഹായിച്ച രണ്ട് പേർ കസ്റ്റഡിയിൽ

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്ന് പൂജ; നാരായണ സ്വാമിയെ സഹായിച്ച രണ്ട് പേർ കസ്റ്റഡിയിൽ

KFDC ജീവനക്കാരായ സാബു, രാജേന്ദ്രൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്

  • Share this:

    പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. പൂജ നടത്തിയ നാരായണ സ്വാമിയേയും സംഘത്തേയും പൊന്നമ്പലമേട്ടിൽ എത്താൻ സഹായിച്ചവരാണിവർ. KFDC ജീവനക്കാരായ സാബു, രാജേന്ദ്രൻ എന്നിവരെയാണ് വനംവകുപ്പ് കസ്റ്റഡിലെടുത്തത്.

    രാജേന്ദ്രൻ വനം വികസന കോർപ്പറേഷൻ ഗവി സൂപ്പർവൈസറാണ്. വനം വികസന കോർപ്പറേഷൻ തോട്ടം തൊഴിലാളിയാണ് സാബു. പൊന്നമ്പലമേട്ടിൽ കടക്കാൻ നാരായണ സ്വാമി ഇവർക്ക് കൈക്കൂലി നൽകിയതായും സംശയമുണ്ട്.

    Also Read- ഈ ക്രൂരതയ്ക്ക് മാപ്പില്ല; മലപ്പുറത്ത് നായയെ ബൈക്കിന് പിറകില്‍ കിലോമീറ്ററോളം കെട്ടിവലിച്ചു
    ‌‌
    പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കടന്ന് പൂജ നടത്തിയ സംഭവത്തിൽ ചെന്നൈ സ്വദേശി നാരായണ സ്വാമിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. വനമേഖലയിൽ അതിക്രമിച്ചു കയറിയതിന് 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്‌ഷൻ 27 (1) ഇ (4) എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്.
    ‌‌
    Also Read- കാസർഗോഡ് യുവതിയെ കാമുകന്‍ ലോഡ്ജ് മുറിയില്‍ വെട്ടിക്കൊന്നു
    ‌‌
    ‌തമിഴ്നാട്ടിൽ നിന്നുള്ള ആറംഗ സംഘമാണ് പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ മകരജ്യോതി തെളിക്കുന്ന അതീവ സുരക്ഷാ മേഖലയിൽ എത്തി പൂജ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

    താൻ പൊന്നമ്പലമേട്ടിൽ പോയില്ലെന്നും ഏഴു വർഷം മുൻപ് പുല്ലുമേട്ടിൽ നടത്തിയ പൂജയുടെ ദൃശ്യങ്ങൾ മോർഫ് ചെയ്തതാണെന്നുമായിരുന്നു ഇന്നലെ രാവിലെ നാരായണൻ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇതിൽ നിന്നും മലക്കം മറിഞ്ഞ ഇയാൾ താൻ പൊന്നമ്പലമേട്ടിൽ പോയെന്നും പൂജ നടത്തിയെന്നും നാരായണൻ സ്ഥിരീകരിക്കുന്ന വീഡിയോ പുറത്തു വിട്ടു.

    Published by:Naseeba TC
    First published: