• HOME
  • »
  • NEWS
  • »
  • crime
  • »
  • വാടകയ്ക്കെടുത്ത എസ്.യു.വി ഉടമയറിയാതെ മറിച്ചുവിറ്റ 'പൂമ്പാറ്റ സിനി' അറസ്റ്റിൽ

വാടകയ്ക്കെടുത്ത എസ്.യു.വി ഉടമയറിയാതെ മറിച്ചുവിറ്റ 'പൂമ്പാറ്റ സിനി' അറസ്റ്റിൽ

കവർച്ച ഉൾപ്പെടെ ഇരുപതോളം കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ശ്രീജ എന്ന പൂമ്പാറ്റ സിനി

ശ്രീജ എന്ന പൂമ്പാറ്റ സിനി(poombatta sini)

ശ്രീജ എന്ന പൂമ്പാറ്റ സിനി(poombatta sini)

  • Share this:

    തൃശൂർ: മഹീന്ദ്ര എസ്.യു.വി കാർ വാടകയ്‌ക്കെടുത്ത് ഉടമ അറിയാതെ മറിച്ചു വിറ്റ കേസിലെ പ്രതി ശ്രീജ എന്ന പൂമ്പാറ്റ സിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഒല്ലൂർ കേശവപ്പടി സ്വദേശി ജിതിൻ എന്നയാളുടെ മഹീന്ദ്ര എസ്.യു.വി കാർ വാടകയ്‌ക്കെടുത്ത് മറിച്ചുവിൽക്കുകയായിരുന്നു.

    ജിതിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. കവർച്ച ഉൾപ്പെടെ ഇരുപതോളം കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ശ്രീജ എന്ന പൂമ്പാറ്റ സിനി. ഒല്ലൂർ സ്റ്റേഷനിൽ മാത്രം എട്ടോളം സ്വർണ്ണ പണയ തട്ടിപ്പ് കേസുകളിലും പ്രതിയാണ്.

    Also Read-നടുറോഡില്‍ പെൺകുട്ടിയെ മർദിച്ച് ഓട്ടോഡ്രൈവറുടെ കൈ തല്ലിയൊടിച്ച യുവതി അറസ്റ്റിൽ

    ഒല്ലൂർ കൂടാതെ പുതുക്കാട്, ടൗൺ, ഈസ്റ്റ്, മാള എന്നീ പോലീസ് സ്റ്റേഷനുകളിലും സിനിക്കെതിരെ കേസുകളുണ്ട്. വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് പരിസരവാസികളെ പറഞ്ഞ് പറ്റിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിൻറെ നിർദ്ദേശാനുസരണമായിരുന്നു അറസ്റ്റ്.

    Published by:Jayesh Krishnan
    First published: