HOME » NEWS » Crime » POONAM PANDEY RAISES ALLEGATIONS AGAINST RAJ KUNDRA

ഭീഷണിപ്പെടുത്തി കരാർ ഒപ്പിടുവിച്ചു, ഫോൺ നമ്പർ ലീക്ക് ചെയ്തു; രാജ് കുന്ദ്രയ്ക്ക് നേരെ ആരോപണങ്ങളുമായി പൂനം പാണ്ഡെ

'ഇപ്പോൾ എന്നെ വിളിക്കൂ, ഞാൻ നിങ്ങൾക്കായി വിവസ്ത്രയാകും' തുടങ്ങിയ സന്ദേശങ്ങൾ ചേർത്തായിരുന്നു തന്റെ ഫോൺ നമ്പർ പ്രചരിപ്പിച്ചത് എന്ന് പൂനം

News18 Malayalam | news18-malayalam
Updated: July 22, 2021, 10:29 AM IST
ഭീഷണിപ്പെടുത്തി കരാർ ഒപ്പിടുവിച്ചു, ഫോൺ നമ്പർ ലീക്ക് ചെയ്തു; രാജ് കുന്ദ്രയ്ക്ക് നേരെ ആരോപണങ്ങളുമായി പൂനം പാണ്ഡെ
പൂനം പാണ്ഡെ, രാജ് കുന്ദ്ര
  • Share this:
വ്യവസായി രാജ് കുന്ദ്രയുടെ അറസ്റ്റിനെക്കുറിച്ച് പ്രസ്താവന ഇറക്കി ദിവസങ്ങൾക്ക് ശേഷം നടിയും മോഡലുമായ പൂനം പാണ്ഡെ, കുന്ദ്ര തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രംഗത്ത്. ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവായ കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും അവ ആപ്ലിക്കേഷനുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു എന്ന കുറ്റം ആരോപിച്ചാണ് അറസ്റ്റ്. തട്ടിപ്പും മോഷണവും ആരോപിച്ച് 2019 ൽ കുന്ദ്രയ്‌ക്കെതിരെ പോലീസിൽ പരാതി നൽകിയ പൂനം, ആക്ഷേപകരമായ സന്ദേശങ്ങളും ചേർത്ത് കുന്ദ്ര തന്റെ നമ്പർ ചോർത്തിയെന്ന് ആരോപിച്ചു.

“എന്നെ ഭീഷണിപ്പെടുത്തി, ഒരു കരാറിൽ ഒപ്പിടാൻ നിർബന്ധിതയാക്കി - അവരുടെ ഇഷ്ടത്തിനനുസരിച്ച് ഞാൻ ഒരു പ്രത്യേക രീതിയിൽ ഷൂട്ട് ചെയ്യണം, പോസ് ചെയ്യണം, അല്ലെങ്കിൽ നോക്കണം, അല്ലെങ്കിൽ അവർ എന്റെ സ്വകാര്യ വിവരങ്ങളെല്ലാം ചോർത്തിക്കളയും എന്നായിരുന്നു ഭീഷണി,” പൂനം ഇടൈംസിനോട് പറഞ്ഞു.

“ഞാൻ ഒപ്പിടുന്നതിൽ നിന്നും വിയോജിച്ചപ്പോഴും, കരാർ അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തപ്പോൾ, അവർ എന്റെ സ്വകാര്യ മൊബൈൽ നമ്പർ ചോർത്തി, 'ഇപ്പോൾ എന്നെ വിളിക്കൂ, ഞാൻ നിങ്ങൾക്കായി വിവസ്ത്രയാകും' തുടങ്ങിയ സന്ദേശങ്ങൾ ചേർത്തായിരുന്നു പ്രചാരണം. ഞാൻ ഇപ്പോഴും ഓർക്കുന്നു, അതിനുശേഷം, എനിക്ക് എല്ലായിടത്തുനിന്നും കോളുകൾ ലഭിക്കാൻ തുടങ്ങി, ആയിരക്കണക്കിന് വിളികൾ, അതും വിചിത്രമായ സമയങ്ങളിൽ. അവർ എന്നോട് ചില സേവനങ്ങൾ ആവശ്യപ്പെട്ടു. ആളുകൾ എനിക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയയ്ക്കാൻ തുടങ്ങി. എനിക്ക് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ഭയത്താൽ ഞാൻ എന്റെ വീട്ടിൽ നിന്നുമിറങ്ങി. എനിക്ക് ഭയമുണ്ടായിരുന്നു. "



രണ്ട് കക്ഷികളും തമ്മിലുള്ള കരാർ അവസാനിപ്പിച്ചതിനുശേഷവും കുന്ദ്രയും കൂട്ടാളികളും താൻ ഉൾപ്പെടുന്ന കണ്ടന്റ് നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന് പൂനം പരാതിയിൽ ആരോപിച്ചിരുന്നു. ആരോപണം കുന്ദ്ര നിഷേധിച്ചിരുന്നു.

'ദി പൂനം പാണ്ഡെ ആപ്പ്' കൈകാര്യം ചെയ്യാൻ കുന്ദ്രയുമായും അദ്ദേഹത്തിന്റെ കമ്പനിയായ ആംസ്പ്രൈം മീഡിയയുമായും പൂനം കരാർ ഒപ്പിട്ടിരുന്നു. കരാർ അവസാനിച്ച് മാസങ്ങൾക്ക് ശേഷവും കുന്ദ്രയും കൂട്ടാളികളും അവർ ഉൾപ്പെടുന്ന കണ്ടന്റിൽ നിന്നും പണം സമ്പാദിച്ചിരുന്നു എന്ന് അവർ പരാതിയിൽ അവകാശപ്പെട്ടു.

ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട പോൺ വ്യവസായ കേസിന് പിന്നാലെ മുംബൈ പോലീസ് ഇതുവരെ കേസുമായി ബന്ധപ്പെട്ട വിവിധ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ ഏകദേശം 7.31 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്.

Summary: Days after issuing a statement on the arrest of businessman Raj Kundra, actress-model Poonam Pandey has spoken at length about how Kundra allegedly “threatened" her. “I was threatened and forced to sign a contract which stated — I have to shoot, pose and look a certain way according to their will or else, they’d leak all of my personal stuff," she alleged
Published by: user_57
First published: July 22, 2021, 10:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories