നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി നിക്ഷേപകർക്ക് പണം നൽകും

  പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി നിക്ഷേപകർക്ക് പണം നൽകും

  പൂനെയിലും തിരുവനന്തപുരത്തും ഓഫീസ് ഉൾപ്പെടെ കെട്ടിടങ്ങളുണ്ട്. തമിഴ്‌നാട്ടിൽ 48 ഏക്കറും ആന്ധ്രപ്രദേശിൽ 22 ഏക്കറും സ്ഥലമുണ്ട്. മൊത്തം 125 കോടിയുടെ ആസ്‌തിയാണ് ഇവർക്കുള്ളതെന്നാണ്

  News18

  News18

  • Share this:
   പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ നിക്ഷേപകരുടെ നഷ്‌ടം നികത്തുന്നതിന് ഉടമകളുടെ സ്വത്ത് കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിറക്കി. പ്രതികളുടെ സ്വത്ത് വകകൾ വിൽപന നടത്തിയോ ലേലം ചെയ്‌തോ നിക്ഷേപകരുടെ പണം കണ്ടെത്താനാണ് ശ്രമം. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ സ്വത്ത് കണ്ടെത്താൻ ഉത്തരവിറക്കിയിരിക്കുകയാണ്. സഞ്ജയ് കൗൾ ഐ.എ.എസിനാണ് അന്വേഷണ ചുമതല.

   രാജ്യത്ത് 21 സ്ഥലങ്ങളിൽ  ഇവർക്ക് സ്വത്തുണ്ട്. തിരുവനന്തപുരത്തും, കൊച്ചിയിലും തൃശൂരും ആഡംബര വില്ലകളും ഫ്ലാ‌റ്റുകളുമുണ്ട്. പൂയപ്പള‌ളിയിലും പൂനെയിലും തിരുവനന്തപുരത്തും ഓഫീസ് ഉൾപ്പെടെയുള്ള കെട്ടിടങ്ങളുമുണ്ട്. തമിഴ്‌നാട്ടിൽ 48 ഏക്കറും ആന്ധ്രപ്രദേശിൽ 22 ഏക്കറും സ്ഥലമുണ്ട്. മൊത്തം 125 കോടിയുടെ ആസ്‌തിയാണ് ഇവർക്കുള്ളതെന്നാണ് നിഗമനം.

   പോപ്പുലർ ഉടമ തോമസ് ദാനിയേൽ, ഭാര്യ പ്രഭ, ഇവരുടെ മക്കളായ റീനു,റീബ,റിയ എന്നിവർ ചേർന്ന് 2000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.

   അതേസമയം തട്ടിപ്പുകേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ജനറല്‍ മാനേജര്‍ അടക്കമുള്ളവര്‍ ശ്രമിക്കുകയാണെന്ന് നിക്ഷേപകര്‍ ആരോപിച്ചു. നിക്ഷേപകരുടെ കൂട്ടായ്മ പത്തനംതിട്ടയില്‍ നടക്കും.

   കോടികളുടെ തട്ടിപ്പു നടത്തിയ പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും, നിക്ഷേപിച്ച തുക തിരികെ കിട്ടണം എന്നതുമാണ് നിക്ഷേപകരുടെ ആവശ്യം. കേരളത്തിന് പുറത്ത് ഇപ്പോഴും പോപ്പുലർ ബാങ്കിന്റെ ശാഖകൾ പ്രവർത്തിച്ചിട്ടും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് നിക്ഷേപക കൂട്ടായ്മാ ഭാരവാഹികള്‍ ആരോപിച്ചു.
   Published by:Aneesh Anirudhan
   First published:
   )}