നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Youtuber| മദ്യപിച്ച് നക്ഷത്ര ഹോട്ടലിലെ ബാർ അടിച്ചുതകര്‍ത്തു; പ്രമുഖ യൂട്യൂബ് ചാനലുകാര്‍ക്കെതിരെ കേസ്

  Youtuber| മദ്യപിച്ച് നക്ഷത്ര ഹോട്ടലിലെ ബാർ അടിച്ചുതകര്‍ത്തു; പ്രമുഖ യൂട്യൂബ് ചാനലുകാര്‍ക്കെതിരെ കേസ്

  വില്ലേജ് കുക്കിങ് ഫാക്ടറിയെന്ന (Village Cooking Factory) യൂട്യൂബ് ചാനലിന്റെ ഉടമയായ ഡാഡി അറുമുഖത്തിന്റെ മകൻ ഗോപിനാഥിനെയാണ് പുതുച്ചേരി (puducherry) പൊലീസ് അറസ്റ്റ് ചെയ്തത്.

  News18 Malayalam

  News18 Malayalam

  • Share this:
   ചെന്നൈ: മദ്യപിച്ച് സംഘർഷമുണ്ടാക്കുകയും ബാർ അടിച്ചുതകർക്കുകയും ചെയ്ത തമിഴിലെ പ്രമുഖ യുട്യൂബ് കുക്കിങ് ചാനല്‍ (YouTube Cooking Channel) പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‍. വില്ലേജ് കുക്കിങ് ഫാക്ടറിയെന്ന (Village Cooking Factory) യൂട്യൂബ് ചാനലിന്റെ ഉടമയായ ഡാഡി അറുമുഖത്തിന്റെ മകൻ ഗോപിനാഥിനെയാണ് പുതുച്ചേരി (puducherry) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ നേതൃത്വത്തില്‍ പുതുച്ചേരിയിലെ നക്ഷത്ര ഹോട്ടലിലെ ബാറ് അടിച്ചുതകര്‍ത്തിരുന്നു.

   Also Read- വിവാഹം നിശ്ചയിച്ചത് ഇഷ്ടമായില്ല; ഗൃഹനാഥൻ മക്കളെയും അമ്മയെയും വെട്ടിപ്പരിക്കേൽപിച്ചു; തലയ്ക്കേറ്റ പരിക്കുമായി മകളുടെ വിവാഹം

   ഡാഡി അറുമുഖവും മക്കളുമൊന്നിച്ചുള്ള പാചക വിഡിയോകള്‍ക്ക് ഏറെ കാഴ്ചക്കാരാണുള്ളത്. 46 ലക്ഷം വരിക്കാരുള്ള കുക്കിങ് ചാനലാണ് വില്ലേജ് കുക്കിങ് ഫാക്ടറി. നോൺ വെജ് വിഭവങ്ങള്‍ക്കൊണ്ടു കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഇവരുടെ വീഡിയോകൾക്ക് ഒട്ടേറെ ആരാധകരാണുള്ളത്. ഇവരുടെ ഇന്ദിരാനഗറിലെ ഡാഡി അറുമുഖം ബിരിയാണി സെന്റര്‍ പുതുച്ചേരിയിലെ പ്രധാന നോണ്‍ വെജ് ഹോട്ടലാണ്.

   Also Read- Pocso Court| ഭാര്യയുടെ അനുജത്തിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും 2 ലക്ഷം രൂപ പിഴയും

   ഹോട്ടല്‍ അടച്ചതിനുശേഷം ഒന്ന് മിനുങ്ങുന്നതിനായാണ് അറുമുഖത്തിന്റെ മകന്‍ ഗോപിനാഥും നാലു ജീവനക്കാരും സമീപത്തെ ബാറിലെത്തിയത്. ഇവർ മദ്യപിക്കുന്നതിനിടെ 11 മണിക്കു ബാര്‍ കൗണ്ടര്‍ അടയ്ക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചു. ഇതോടെ ഗോപിനാഥും കൂടയുണ്ടായിരുന്നവരും എതിര്‍ത്തു. തുടർന്നു നടന്ന സംഘർഷത്തിനിടെ ജീവനക്കാരന്റെ തലയിൽ ഇവർ ബിയര്‍ കുപ്പി അടിച്ചുപൊട്ടിച്ചു.

   Also Read- Meghalaya| മേഘാലയയിൽ മുൻമുഖ്യമന്ത്രി ഉൾപ്പെടെ 12 എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ; കോൺഗ്രസിന് വൻ തിരിച്ചടി

   Also Read- Viral Video | പൈപ്പിൽനിന്ന് ഒഴുകിയത് ലക്ഷങ്ങളുടെ നോട്ടുകൾ; PWD എഞ്ചിനിയറുടെ വീട്ടിലെ റെയ്ഡ് വൈറൽ

   ചില്ലുവാതിലുകള്‍ തല്ലിതകര്‍ത്തു. കുപ്പികളും പാത്രങ്ങളും എടുത്തറിഞ്ഞു. ഇവരെ ബലമായി പിടികൂടി ബാറില്‍ നിന്നു പുറത്തിറക്കിയതോടെ നടുറോഡിലായി പ്രകടനം. വിവമറിഞ്ഞു പൊലീസ് എത്തിയപ്പോഴേക്കും ഗോപിനാഥും മറ്റൊരാളും കടന്നു കളഞ്ഞു. മൂന്നുപേര്‍ പിടിയിലായി. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചിലിൽ ഗോപിനാഥിനെ പിടികൂടി.

   Also Read- Oral sex| പ്രായപൂര്‍ത്തിയാകാത്തവരുമായി ഓറല്‍ സെക്‌സ് കടുത്ത ലൈംഗിക പീഡനമല്ലെന്ന് അലഹബാദ് ഹൈക്കോടതി
   Published by:Rajesh V
   First published:
   )}