നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പോൺ സൈറ്റ് ലിങ്ക് വിദ്യാർത്ഥിനികൾക്ക് കൊടുത്തു; തമിഴ്നാട്ടിൽ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തൽ

    പോൺ സൈറ്റ് ലിങ്ക് വിദ്യാർത്ഥിനികൾക്ക് കൊടുത്തു; തമിഴ്നാട്ടിൽ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തൽ

    പെണ്‍കുട്ടികളോട് അവരുടെ ശരീരത്തെ കുറിച്ചു വര്‍ണന നടത്തുന്നതുപോലെ അപമര്യാദയായി ഈ അധ്യാപകൻ പെരുമാറിയിരുന്നതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസിൽ തോര്‍ത്ത് മുണ്ടുടുത്ത് എത്തിയ സംഭവത്തിൽ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. പ്ലസ് ടു വിദ്യാർഥിനികളുടെ മൊബൈല്‍ ഫോണിലേക്കു പോണ്‍ സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചുനല്‍കി കാണാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. പെണ്‍കുട്ടികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കറങ്ങാന്‍ ക്ഷണിച്ചിരുന്ന അധ്യാപകന്‍ പുറത്തു പറഞ്ഞാല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിന് മൊഴി ലഭിച്ചു.

      ഓൺലൈൻ ക്ലാസിൽ തോർത്തുടുത്ത് പ്രത്യക്ഷപ്പെട്ടതിനും അശ്ലീല സന്ദേശം അയച്ചതിനുമാണ് ചെന്നൈ നഗരത്തിലെ പ്രശസ്തമായ സ്വകാര്യ സ്‌കൂള്‍ ഗ്രൂപ്പായ പദ്മശേഷാദ്രി ബാലഭവന്റെ കെ.കെ. നഗര്‍ സ്‌കൂളിലെ പ്ലസ് ടു അധ്യാപകന്‍ രാജഗോപാല്‍ അറസ്റ്റിലായത്. പെണ്‍കുട്ടികളോട് അവരുടെ ശരീരത്തെ കുറിച്ചു വര്‍ണന നടത്തുക, പോണ്‍ സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചുനല്‍കി കാണാന്‍ ആവശ്യപ്പെടുക തുടങ്ങി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അറസ്റ്റിലായ അധ്യാപകനെതിരെ വിദ്യാർഥിനികൾ നൽകിയിരിക്കുന്നത്.

      ചെന്നൈയിലെ പി‌എസ്‌ബിബി സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനെതിരായ ലൈംഗിക പീഡന ആരോപണം ഞെട്ടിക്കുന്നതാണ്. വിദ്യാർത്ഥികളിൽ നിന്നുള്ള പരാതികൾക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ട സ്‌കൂൾ അധികൃതർ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടത്തണം. ഇത് ബന്ധപ്പെട്ട അധികാരികളിലേക്ക് കൊണ്ടുപോകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, ” ഡി എം കെ നേതാവ് കനിമൊഴി എം.പി ട്വീറ്റ് ചെയ്തു.





      Also Read- നഗ്നചിത്രങ്ങളും പീഡനദൃശ്യങ്ങളും ഉപയോഗിച്ച് നിരവധി പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയ 22കാരൻ വർക്കലയിൽ അറസ്റ്റിൽ

      അധ്യാപകന്റെ അപമര്യാദയോടെയുള്ള പെരുമാറ്റം തെളിയിക്കുന്ന സ്ക്രീൻഷോട്ടുകൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടക്കുന്നതുവരെ അധ്യാപകനെ സസ്‌പെൻഡ് ചെയ്യണമെന്ന് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സ്‌കൂൾ മാനേജ്‌മെന്റിന് പരാതി നൽകി. ഹെതാന ട്വീറ്റ് ചെയ്തു: “പി‌ എസ്‌ ബി ബി കെ‌കെ നഗറിലെ പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ ലൈംഗിക പീഡനത്തിന് ഇരയായവർക്കൊപ്പം നിൽക്കുന്നു. പി‌ എസ്‌ ബി ബി പൂർവ്വ വിദ്യാർത്ഥികളായിരുന്ന ആയിരത്തിലധികം വിദ്യാർത്ഥികൾ ഒപ്പിട്ട പ്രസ്താവനയാണിത്. ഇത് ഇന്ന് മാനേജുമെന്റിന് അയച്ചു. മാനേജുമെന്റിൽ നിന്ന് ഉത്തരവാദിത്തവും അടിയന്തര നടപടിയും ഞങ്ങൾ ആവശ്യപ്പെടുന്നു. ”

      Also Read- മദ്യലഹരിയിൽ സഹപ്രവർത്തകന്‍റെ ഭാര്യയെ പീഡിപ്പിച്ചു; നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

      നിവേത സെക്കർ ട്വീറ്റ് ചെയ്തു: “ഒരു അഭിമാനകരമായ സ്ഥാപനമെന്ന നിലയിൽ പരേഡ് നടത്തുന്ന പിഎസ്ബിബി മാനേജ്മെന്റ് ആരോപണവിധേയനായ അധ്യാപകനെ സംരക്ഷിക്കുകയും ചെയ്തു. ലൈംഗിക പീഡന തടയുന്നതിനുള്ള ഇന്‍റേണൽ സമിതി തലവൻ കൂടിയായിരുന്നു ഇയാൾ. ഇത് ഒരു പേടിസ്വപ്നമാണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ”
      Published by:Anuraj GR
      First published:
      )}