• HOME
  • »
  • NEWS
  • »
  • crime
  • »
  • POST MORTEM REPORT ON PANIKKANKUDI SINDHU MURDER CASE

ഇടുക്കിയിലെ സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്; മർദനത്തിൽ വാരിയെല്ലുകൾ തകർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് മുളകുപൊടി വിതറിയ ശേഷമാണ് അടുക്കളയില്‍ കുഴിച്ചുമൂടിയത്...

സിന്ധു

സിന്ധു

  • Share this:
    ഇടുക്കി: പണിക്കന്‍കുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അയൽവീട്ടിലെ അടുക്കളയിൽ മറവ് ചെയ്ത സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. സിന്ധുവിനെ ശ്വാസംമുട്ടിച്ചാണ് ബിനോയ് കൊലപ്പെടുത്തിയത്. ക്രൂരമായ മര്‍ദ്ദനത്തെതുടര്‍ന്ന് സിന്ധുവിന്‍റെ വാരിയെല്ലുകള്‍ പൊട്ടിയിരുന്നതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

    അതേസമയം കൊല നടത്തിയ ബിനോയിയെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെ കണ്ടെത്തുന്നതിനായി വ്യാപകമായ തെരച്ചിലാണ് പൊലീസ് നടത്തുന്നത്. ഇടുക്കി ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക തെരച്ചില്‍ നടന്നു വരികയാണെന്നും പൊലീസ് പറയുന്നു.

    അതിനിടെ കൊലപാതകത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ആരോപണവുമായി കൊല്ലപ്പെട്ട സിന്ധുവിന്‍റെ ബന്ധുക്കൾ രംഗത്തെത്തി. പൊലീസ് നായ മണം പിടിച്ച് അയൽ വീട്ടിലെ അടുക്കളയിൽ എത്തി, കുറച്ചു നേരം അവിടെ തന്നെ നിന്നത് ഉണക്കമീൻ ഉള്ളതിനാലാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ വിദഗ്ദ്ധമായ ആസൂത്രണമാണ് പ്രതി നടത്തിയതെന്നും മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയില്‍ കുഴിച്ചുമൂടിയതെന്നുമാണ് പൊലീസ് പറയുന്നത്. അന്വേഷണമുണ്ടായാല്‍ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ കുഴിയിലാകെ മുളക് പൊടി വിതറി. വസ്ത്രം പൂര്‍ണമായും മാറ്റിയിട്ടുണ്ട്. മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. കാണാതായ സിന്ധുവിന്റേത് തന്നെയാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.

    അയൽ വീട്ടിലെ അടുക്കളയിൽ വീട്ടമ്മയുടെ മൃതദേഹം; സിന്ധുവും ബിനോയിയും അടുത്തത് കോടതിയിൽവെച്ച്

    പെരിഞ്ചാംകുട്ടി താമഠത്തില്‍ ബാബുവിന്‍റെ ഭാര്യ സിന്ധു(44)വിന്‍റെ മൃതദേഹം അയൽവീട്ടിലെ അടുക്കളയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹോദരന്‍റെ കേസുമായി ബന്ധപ്പെട്ട് ആറു വര്‍ഷം മുന്‍പ് കോടതിയില്‍ എത്തിയപ്പോഴാണ്​ സിന്ധു ബിനോയമായി അടുപ്പത്തിലായത്​. ഈ സമയം മറ്റൊരു ക്രിമിനല്‍ കേസില്‍ ബിനോയി കോടതിയിലെത്തിയതായിരുന്നു. അവിടെ ​വെച്ച്‌​ പരിചയപ്പെടുകയും പിന്നീട് ഇരുവരും പ്രണയത്തിലാകുകയുമായിരുന്നു.

    ഭര്‍ത്താവുമായിട്ടുളള അകല്‍ച്ച മുതലെടുത്ത് സിന്ധുവിനെ  ബിനോയി തന്‍റെ വീടിനോട് ചേര്‍ന്ന് വാടക വീടെടുത്ത് താമസിപ്പിക്കുകയും ഇരുവരും തമ്മിൽ രഹസ്യമായി ബന്ധം തുടരുകയും ചെയ്തു. ഈ സമയം ഇളയ മകന്‍ മാത്രമാണ് സിന്ധുവിനൊപ്പം ഉണ്ടായിരുന്നത്. ഭാര്യയുമായി 2013 ല്‍ ബിനോയി ബന്ധം വേര്‍പ്പെടുത്തിയിരുന്നു. വെട്ട് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമാണ് ബിനോയി. സംശയ രോഗിയായ ബിനോയി സിന്ധുവിനെ മറ്റെങ്ങും പോകാനും അനുവദിച്ചിരുന്നില്ല.


    അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു; വീട്ടുടമ ബിനോയി ഇപ്പോഴും ഒളിവിൽ

    അയൽവാസിയുടെ വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ട സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു. ഇടുക്കി പണിക്കൻക്കുടിയിൽ കാണാതായ സിന്ധുവിന്റെ(45) മൃതദേഹമാണ് അയൽവാസിയുടെ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ടത്. സിന്ധുവിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.

    പോലീസും ഫോറൻസിക് വിഭാഗവും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇടുക്കി തഹസിൽദാറുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. ആഴ്ച്ചകൾക്ക് മുമ്പ് കാണാതായ സിന്ധുവിന്റെ മൃതദേഹം അയൽക്കാരന്റെ വീടിന്റെ അടുക്കളയിൽ നിന്നാണ് കണ്ടെത്തിയത്.

    സിന്ധുവിനെ കൊലപ്പെടുത്തി സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്. അടുക്കളയിൽ അടുപ്പിന് താഴെയാണ് മൃതദേഹം അടക്കം ചെയ്തത്. അതിന് മുകളിൽ പ്രതി അടുപ്പ് നിർമ്മിച്ചെന്നും കണ്ടെത്തി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിനോയിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

    Also Read-തോക്ക് കൈയില്‍ വച്ച്‌ അഭ്യാസം; അന്വേഷണം പ്രഖ്യാപിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥ രാജിവെച്ചു

    കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി. ഇതോടെ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ ബിനോയിക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

    സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. അതിനിടെയാണ് ബിനോയിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
    Published by:Anuraj GR
    First published:
    )}