നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വഴിവിട്ട ബന്ധം വിലക്കിയ പിതാവിന്റെ മരണത്തില്‍ മകള്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് ജീവപര്യന്തം ലഭിച്ചതിന് കാരണം പോസ്റ്റ്‌മോര്‍ട്ടം

  വഴിവിട്ട ബന്ധം വിലക്കിയ പിതാവിന്റെ മരണത്തില്‍ മകള്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് ജീവപര്യന്തം ലഭിച്ചതിന് കാരണം പോസ്റ്റ്‌മോര്‍ട്ടം

  കേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ സൂചനകളാണ് കൊലപാതകം തെളിയിക്കുന്നതിന് സഹായകമായത്.

  കൊല്ലപ്പെട്ട ശശിധര പണിക്കർ, പ്രതികളായ റിയാസ്, ശ്രീജ

  കൊല്ലപ്പെട്ട ശശിധര പണിക്കർ, പ്രതികളായ റിയാസ്, ശ്രീജ

  • Share this:
   ആലപ്പുഴ: സ്വഭാവിക മരണം എന്ന് കരുതിയ ശശിധരന്റെ മരണത്തില്‍ വഴിത്തിരിവായത് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. വഴിവിട്ട ബന്ധം വിലക്കിയതിനെ തുടര്‍ന്നാണ് മകള്‍ കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തിയത്. മരണത്തില്‍ സംശയമില്ലെന്നായിരുന്നു അടുത്ത ബന്ധുക്കളടക്കം മൊഴി നല്‍കിയത്. എന്നാല്‍ കേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ സൂചനകളാണ് കൊലപാതകം തെളിയിക്കുന്നതിന് സഹായകമായത്.

   ചുനക്കര ലീലാലയത്തില്‍ ശശിധര പണിക്കരെ(54) കൊലപ്പെടുത്തിയ കേസില്‍ മകള്‍ ശ്രീജമോള്‍(36) കാമുകന്‍ ഞക്കനാല്‍ മണപ്പുറത്ത് റിയാസ്(38), ഇയാളുടെ സുഹൃത്ത് നൂറനാട് രതീഷ് ഭവനത്തില്‍ രതീഷ്(39) എന്നിവരെ ജീവപര്യന്തം തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇവര്‍ ഇന്ത്യന്‍ ശിക്ഷാനിയമം 302, 201, 120 (ബി) വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞതായി മാവേലിക്കര അഡി. ജില്ലാ ജഡ്ജി സി. എസ് മോഹിത് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ശിക്ഷ പ്രഖ്യാപിച്ചത്. 2013 ഫെബ്രുവരി 23 നായിരുന്നു കേസിനാസ്പദമായ സംഭവം.

   2013 ഫെബ്രുവരി 23നായിരുന്നു കൊലപാതകം. റിയാസ് ശ്രീജമോളുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ജോലി തേടി വിദേശത്ത് പോയതോടെ വിവാഹം കഴിക്കാനായില്ല. ശ്രീജമോള്‍ മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും റിയാസുമായി ബന്ധം തുടരുന്നത് മനസ്സിലാക്കി ഭര്‍ത്താവ് വിവാഹമോചനം നേടി.

   Also Read-അമ്മയും മകനും ഒരുമിച്ചു യാത്രചെയ്തു; കാര്‍ സദാചാര കമ്മറ്റിക്കാര്‍ അടിച്ചു തകര്‍ത്തു

   വിവാഹമോചനത്തിന് ശേഷവും മകള്‍ ആര്‍ഭാട ജീവിതം നയിക്കുന്നത് മനസ്സിലാക്കിയ ശശിധരപ്പണിക്കര്‍ അത് എതിര്‍ത്തതോടെ വീട്ടില്‍ വഴക്ക് പതിവായി. പിതാവ് ജീവിച്ചിരുന്നാല്‍ റിയാസിനൊപ്പം കഴിയാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട ശ്രീജമോള്‍ റിയാസുമായി ഗൂഢാലോചന നടത്തി പിതാവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

   അവധിക്ക് നാട്ടിലെത്തിയ റിയാസ് സുഹൃത്ത് രതീഷിനൊപ്പം 2013 ഫെബ്രുവരി 19ന് രാത്രി ശശിധരപ്പണിക്കരെ നൂറനാട് പടനിലത്ത് കരിങ്ങാലിപ്പുഞ്ചയ്ക്ക് സമീപം വിളിച്ചുവരുത്തി മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും അദ്ദേഹം ഛര്‍ദിച്ചതോടെ മരിക്കില്ലെന്ന് മനസ്സിലായി.

   Also Read-ഐഫോണ്‍ കള്ളന്റെ ഫോട്ടോയുമായി പൊലീസ്; പ്രതിയെക്കുറിച്ച് വിവരങ്ങള്‍ അന്വേഷിച്ചത് പ്രതിയോട് തന്നെ

   ഇതോടെ റിയാസും രതീഷും ചേര്‍ന്ന് ശശിധരപ്പണിക്കരെ കുത്തിയും തലയ്ക്ക് അടിച്ചും പരുക്കേല്‍പ്പിച്ചശേഷം തോര്‍ത്ത് ഉപയോഗിച്ചു ശ്വാസം മുട്ടിച്ച് സമീപത്തെ കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
   Published by:Jayesh Krishnan
   First published: