കണ്ണൂർ: ധർമ്മശാലയിൽ ബാർ ഹോട്ടൽ ഉടമകളെ അപകീർത്തിപ്പെടുത്താൻ പോസ്റ്റർ പതിച്ചതായി പരാതി. ഹോട്ടൽ ഉടമകളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. മിന്നൽ മുരളിയുടെ പേരിലാണ് ചില പോസ്റ്ററുകൾ പതിച്ചത്. ബാർ ഹോട്ടൽ ഉടമകളുടെ ഫോട്ടോയ്ക്കൊപ്പം ഇംഗ്ലീഷ് സൈറ്റുകളിൽ നിന്നെടുത്ത അശ്ലീല ചിത്രങ്ങളും ചേർത്താണ് ചില പോസ്റ്ററുകൾ തയ്യാറാക്കിയത്.
പിന്നീട് ഈ പോസ്റ്റുകൾ പലയിടത്തും പതിച്ചതായും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.ധർമ്മശാല ബസ് സ്റ്റോപ്പ്, കോളേജുകളുടെ പരിസരപ്രദേശങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരം എന്നിവിടങ്ങളിലാണ് ഈ പോസ്റ്ററുകൾ കണ്ടെത്തിയത്.
പോസ്റ്റുകൾ പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ കാറിൽ എത്തിയവരാണ് പോസ്റ്ററുകൾ പതിച്ചത് എന്നാണ് പരാതി. പരാതിക്കാരും ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസിന് നൽകിയിട്ടുണ്ട്.
Also Read-സഹപാഠിയുടെ അശ്ലീല ഫോട്ടോ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണി: പ്ലസ് വൺ വിദ്യാർഥിനിയും മാതാപിതാക്കളും 15 ലക്ഷം തട്ടിയതായി പരാതി
സംഭവവുമായി മയക്കുമരുന്ന് സംഘങ്ങൾക്ക് ബന്ധമുണ്ടെന്നാണ് പരാതിക്കാരുടെ ആക്ഷേപം. ഇത് സംബന്ധിച്ചും പോലീസ് വിശദമായ പരിശോധന നടത്തും.
നായകള്‍ ഓടിച്ച കാട്ടുപോത്ത് കുഴിയില്‍ വീണു; വെട്ടിക്കൊന്ന് ഇറച്ചിയാക്കി കടത്തുന്നതിനിടെ അഞ്ചുപേര്‍ പിടിയില്‍
മൂന്നാര്‍: കാട്ടുപോത്തിനെ കൊന്ന് ഇറച്ചിയാക്കി കടത്തുന്നതിനിടയില്‍ അഞ്ചു പേര് പിടിയില്‍. തലയാര്‍ എസ്റ്റേറ്റ് കടുകുമുടി ഡിവിഷനില്‍ രമേശ് (40), കാളിദുരെ (41), കറുപ്പുസ്വാമി (50),രാമര്‍ (46), അമൂല്‍ രാജ്(35) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നു ചാക്കില്‍ കെട്ടിയ നിലയിലുള്ള 80 കിലോ ഇറച്ചിയും പിടിച്ചെടുത്തു. പ്രതികള്‍ അഞ്ചുപേരും തലയാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ്.
നായ്ക്കള്‍ ഓടിച്ചുകൊണ്ടുവന്ന കാട്ടുപോത്ത് തലയാര്‍ എസ്റ്റേറ്റിലുള്ള വലിയ കുഴിയില്‍ വീണു. കുഴിയില്‍ വീണ പോത്തിന്റെ തല കാട്ടുവള്ളികളില്‍ കുടുങ്ങി. ഈ സമയം ഈ ഫീല്‍ഡില്‍ ജോലിചെയ്തിരുന്ന പ്രതികളിലൊരാള്‍ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കാട്ടുപോത്തിനെ കൊന്നു.
Also Read-പണം വച്ചു ചീട്ടുകളി: പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 11 പേർ പിടിയിൽ; 10 ലക്ഷം രൂപ പിടിച്ചെടുത്തു
ഇതിനുശേഷം ഇറച്ചിയാക്കി അഞ്ചു ചാക്കുകളിലാക്കി വീടുകളിലേക്ക് കൊണ്ടു പോകാനാണ് ശ്രമം നടത്തിയത്. എന്നാല്‍ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലകുകയായിരുന്നു പ്രതികള്‍. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മൂന്നാര്‍ റേഞ്ചോഫീസര്‍ അരുണ്‍ മഹാരാജിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.