കാസര്‍കോട്: കുണ്ടംകുഴിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹ പരിശോധനാഫലം പുറത്തുവന്നു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതക്കാമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ബേഡഡുക്ക കുണ്ടംകുഴി നീർക്കയയിലെ നാരായണി (45), മകൾ ശ്രീനന്ദ (13) എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നേർത്ത കയർ ഉപയോഗിച്ച് മകള്‍ ശ്രീനന്ദയെ കഴുത്ത് ഞെരിച്ചതെന്നും കയർ മൃതദേഹത്തിനരികിൽനിന്ന് ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചതാകുമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസം ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് സുഹൃത്തിനോട് വീട്ടിൽ പോയി അന്വേഷിക്കാൻ പറഞ്ഞിരുന്നു. വീട്ടിൽ ചെന്ന നോക്കിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാരായണിയെ തൂങ്ങിയ നിലയിലും മകളെ വീടിനുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
Also read-കാസർഗോഡ് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തി
ഇരുവരുടെയും ദേഹത്ത് മുറിവോ ചതവോ ഇല്ലെന്നും വിഷം അകത്ത് ചെന്നതായി റിപ്പോർട്ടിലില്ലെന്നും ബേഡകം ഇന്‍സ്പെക്ടര്‍ ടി.ദാമോദരന്‍ പറഞ്ഞു. മൃതദേഹങ്ങൾക്ക് ദുർഗന്ധമുണ്ടായിരുന്നതിനാൽ ശനിയാഴ്ച രാത്രിയായിരിക്കാം മരിച്ചതെന്നാണ് പോലീസ് കരുതുന്നത്. നാരായണിയുടെ ഭർത്താവ് ഡ്രൈവർ ചന്ദ്രൻ സംഭവ ദിവസം ബസിൽ വിനോദസഞ്ചാരികളെയും കൊണ്ട് ഊട്ടിയിലായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.