• HOME
  • »
  • NEWS
  • »
  • crime
  • »
  • മകനെ മര്‍ദിച്ചത് തടയാനെത്തിയ പിതാവ് മരിച്ച സംഭവം; ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മകനെ മര്‍ദിച്ചത് തടയാനെത്തിയ പിതാവ് മരിച്ച സംഭവം; ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

വിമല്‍ കുമാറിന്റെ ദേഹത്ത് പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു

  • Last Updated :
  • Share this:
    കൊച്ചി: ആലുവ ആലങ്ങാട് മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ച സംഭത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയ സ്തംഭനം മൂലമാണ് വിമല്‍ കുമാര്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിമല്‍ കുമാറിന്റെ ദേഹത്ത് പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു.

    ആലങ്ങാട് നീറിക്കോട് കൈപ്പെട്ടി കൊല്ലംപറമ്പില്‍ വിമല്‍കുമാര്‍ (54) ആണ് മരിച്ചത്. ലഹരിമരുന്ന് മാഫിയ സംഘത്തിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആലങ്ങോട് സ്വദേശികളായ നിധിന്‍, തൗഫീഖ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

    Also Read- ഭർത്താവ് തൂങ്ങി മരിച്ചത് അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി

    താന്തോന്നി പുഴയുടെ തീരത്ത് ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഇതുവഴി ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ വിമല്‍കുമാറിന്റെ വീടിന് സമീപം റോഡില്‍ വീണു. വിമല്‍കുമാറിന്റെ മകനും സുഹൃത്തും ചേര്‍ന്ന് ഇവരെ എഴുന്നേല്‍പ്പിച്ചു പറഞ്ഞുവിട്ടു. മടങ്ങിയ യുവാക്കള്‍ തിരിച്ചെത്തി ഇവരെ മര്‍ദിച്ചു. ബഹളം കേട്ട് വിമല്‍കുമാര്‍ വീട്ടില്‍ നിന്ന് ഓടിയെത്തി. ഇവരെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ യുവാക്കളില്‍ ഒരാള്‍ വിമല്‍കുമാറിന്റെ നെഞ്ചില്‍ ആഞ്ഞു തള്ളി. തുടര്‍ന്ന് നിലത്തുവീണ വിമല്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

    ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; പരിക്കേറ്റ മാതാപിതാക്കൾ ആശുപത്രിയിൽ

    ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂര്‍ തളിക്കുളം നമ്പിക്കടവ് സ്വദേശിനി ഹഷിത (25) ആണു ഭര്‍ത്താവിന്റെ വെട്ടേറ്റ് സാരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടത്.

    ഇന്നലെ വൈകിട്ടാണ് തളിക്കുളം നമ്പികടവിൽ സ്വന്തം വീട്ടിൽ വച്ച് ഹഷിതയേയും മാതാപിതാക്കളേയും ഭര്‍ത്താവ് കാട്ടൂർ സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ആഷിഫ് വെട്ടിപരിക്കേൽപ്പിച്ചത്. പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഹഷിതയെയും കുഞ്ഞിനെയും കാണാനായിട്ടാണ് ആഷിഫ് വീട്ടിലെത്തിയത്.

    പിന്നീട് ഹഷിതയുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഒടുവിൽ ഹഷിതയെയും പിതാവ് നൂറുദ്ദീൻ (55), മാതാവ് നസീമ (50) എന്നിവരെയും ഇയാൾ വെട്ടുകയായിരുന്നു. ആഷിഫിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഹഷിതയും നൂറുദ്ദീനും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹഷിതയുടെ ദേഹത്താകെ വെട്ടേറ്റ പാടുകളുണ്ടായിരുന്നു. നൂറുദ്ദീന്റെ തലയ്ക്കാണ് വെട്ടേറ്റത്. ആക്രണത്തിന് ശേഷം ഒളിവിൽ പോയ ആഷിഫിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
    Published by:Rajesh V
    First published: