• HOME
  • »
  • NEWS
  • »
  • crime
  • »
  • Pothencode Sudheesh Murder | പോത്തന്‍കോട് സുധീഷ് വധക്കേസില്‍ ഒട്ടകം രാജേഷ് അടക്കം 11 പ്രതികള്‍ ; കുറ്റപത്രം സമര്‍പ്പിച്ചു

Pothencode Sudheesh Murder | പോത്തന്‍കോട് സുധീഷ് വധക്കേസില്‍ ഒട്ടകം രാജേഷ് അടക്കം 11 പ്രതികള്‍ ; കുറ്റപത്രം സമര്‍പ്പിച്ചു

കഴിഞ്ഞ ഡിസംബര്‍ 11-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.  പോത്തന്‍കോട് കല്ലൂരില്‍ സുധീഷ് എന്ന യുവാവിനെ ഒരു സംഘം അക്രമികള്‍ അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു

  • Share this:
    തിരുവനന്തപുരം പോത്തന്‍കോട് സുധീഷ് വധക്കേസില്‍ (Pothencode Sudheesh Murder Case) പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.  കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടകം രാജേഷ് (Ottakam Rajesh) അടക്കം പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കുന്നത്. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

    കഴിഞ്ഞ ഡിസംബര്‍ 11-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.  പോത്തന്‍കോട് കല്ലൂരില്‍ സുധീഷ് എന്ന യുവാവിനെ ഒരു സംഘം അക്രമികള്‍ അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. അക്രമിസംഘത്തെ കണ്ട് ഒരു വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ, പിന്തുടര്‍ന്നെത്തിയ സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.

    read also -നമ്മൾ എങ്ങോട്ടാണ് പോകുന്നത്? സംസ്ഥാനത്ത് നിലവിലുള്ളത് ഭീതിജനകമായ സാഹചര്യം; പോത്തൻകോട് സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

    പിന്നാലെ സുധീഷിന്റെ കാലും വെട്ടിയെടുത്താണ് പ്രതികള്‍ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് വാഹനങ്ങളില്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

    read also- Arrest | യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം : വെട്ടിയെടുത്ത കാലുമായി പോയ അരുൺ അടക്കം മൂന്ന് പേർ പിടിയിൽ

    കേസില്‍ ഒട്ടകം രാജേഷ് അടക്കമുള്ളവരാണ് പ്രതികളെന്ന് പോലീസിന് പ്രാഥമിക ഘട്ട അന്വേഷണത്തില്‍ തന്നെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഒട്ടകം രാജേഷിനെ ദിവസങ്ങള്‍ക്ക് ശേഷമാണ് പിടികൂടാനായത്. രണ്ടാഴ്ചയെടുത്താണ് കേസിലെ 11 പ്രതികളെയും പോലീസ് പിടികൂടിയത്. ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരു പോലീസുകാരന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

    പ്രണയം നിരസിച്ച പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ 


    കൊച്ചി: പ്രണയം നിരസിച്ച പെണ്‍കുട്ടിയെ ഓട്ടോറിക്ഷ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം. പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ ശിവ(18), ബന്ധു കാര്‍ത്തി(18), ഇവരുടെ സുഹൃത്ത് സെല്‍വം(34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏലൂര്‍ പാതാളത്താണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണമുണ്ടായത്.

    പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തില്‍ പെൺകുട്ടിക്കു നേരേ പാഞ്ഞു വരുകയായിരുന്നു. ഓട്ടോറിക്ഷ വരുന്നതുകണ്ട് ഓടി മാറിയതിനാലാണ് അപകടം ഒഴിവായതെന്ന് പെണ്‍കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഇവരില്‍ ശിവ നേരത്തെ പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും നിരസിച്ചിരുന്നതായി പൊലീസ് പറയുന്നു.

    ഈ സംഭവത്തിന് ശേഷവും ശിവ പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും കളിയാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നത്. സംഭവത്തിൽ പെൺകുട്ടിയും കുടുംബവും നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
    Published by:Arun krishna
    First published: