HOME » NEWS » Crime » PRANK TURNS DEADLY AFTER MAN MURDERS CO WORKER FOR STEALING AND WEARING HIS UNDERWEAR

കൂട്ടുകാരനെ പറ്റിക്കാൻ അടിവസ്ത്രം മോഷ്ടിച്ച് ധരിച്ചു; കോപാകുലനായ യുവാവ് സഹപ്രവർത്തകനെ കുത്തിക്കൊന്നു

അജയ് കുമാറിനെ കബളിപ്പിക്കാനായി വിവേക് കുമാർ അടിവസ്ത്രം മോഷ്ടിച്ച് ധരിക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: February 26, 2021, 1:52 PM IST
കൂട്ടുകാരനെ പറ്റിക്കാൻ അടിവസ്ത്രം മോഷ്ടിച്ച് ധരിച്ചു; കോപാകുലനായ യുവാവ് സഹപ്രവർത്തകനെ കുത്തിക്കൊന്നു
പ്രതീകാത്മക ചിത്രം
  • Share this:
കാൺപൂർ: അടിവസ്ത്രം മോഷ്ടിച്ച് ധരിച്ച സഹപ്രവർത്തകനെ യുവാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂരിലെ ദേഹാത് ജില്ലയിലുള്ള ഫാക്ടറി ജീവനക്കാരനാണ് സഹപ്രവർത്തകനെ കൊലപ്പെടുത്തിയത്.

ബാന്ദ സ്വദേശിയായ അജയ് കുമാർ എന്നയാളാണ് സഹപ്രവർത്തകനായ വിവേക് ശുക്ലയെ കൊലപ്പെടുത്തിയത്. ഇരുവരും ഒരേ മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഫാക്ടറി ജീവനക്കാർക്കായി നൽകിയിരുന്ന കോർട്ടേസിലായിരുന്നു ഇരുവരുടേയും താമസം.

അജയ് കുമാറിനെ കബളിപ്പിക്കാനായി വിവേക് കുമാർ അടിവസ്ത്രം മോഷ്ടിച്ച് ധരിക്കുകയായിരുന്നു. എന്നാൽ മുറിയിൽ എത്തിയ കുമാർ ഇക്കാര്യം അറിഞ്ഞതോടെ കോപാകുലനായി. ഇതോടെ വിവേകുമായി വാക്കുതർക്കമുണ്ടായി.

"മുറിയിൽ തിരിച്ചെത്തിയ കുമാർ തന്റെ അടിവസ്ത്രം വിവേക് ധരിച്ചെന്നറിഞ്ഞതോടെ കോപാകുലനായി ഇരുവരും തമ്മിൽ വഴക്കായി" എന്ന് മുറിയിലുണ്ടായിരുന്ന മറ്റുള്ളവർ പറയുന്നു. വഴക്ക് മൂർച്ഛിച്ചതോടെ കുമാർ കറിക്കത്തിയെടുത്ത് വിവേകിനെ തുടർച്ചയായി കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിവേകിനെ മുറിയിൽ ഉപേക്ഷിച്ച് കുമാർ ഓടി രക്ഷപ്പെട്ടെന്നും മുറിയിലുള്ളവർ പറയുന്നു. മുറിയിലുള്ള മറ്റുള്ളവർ ചേർന്നാണ് വിവേകിനെ ആശുപത്രിയിൽ എത്തിച്ചത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച വിവേകിനെ ഉടൻ തന്നെ കാൺപൂരിലുള്ള ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ വിവേക് മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

You may also like:ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായി ലോകത്തിലെ ആദ്യത്തെ ഇരട്ടകൾ

കുമാറിനെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഓടിപ്പോയ കുമാറിനെ കണ്ടെത്താൻ വിവിധ സംഘങ്ങളായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടയിൽ ഫാക്ടറി ഉടമയേയും മറ്റ് ജീവനക്കാരേയും പൊലീസ് ചോദ്യം ചെയ്തു.

You may also like:ചർമ്മത്തിന്റെയും തലമുടിയുടെയും സംരക്ഷണത്തിനായി പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ടിപ്പ്

വിവേകിന്റെ മരണ വിവരം അറിഞ്ഞ് അദ്ദേഹത്തിന്റെ ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

മറ്റൊരു സംഭവത്തിൽ, കാമുകനൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീണ് യുവതി മരിച്ചു. ഡൽഹിയിലെ സാരായ് കാലെ ഖാൻ ഏരിയയിലാണ് സംഭവം. പരംജീത്ത് കൗർ എന്ന യുവതിയാണ് മരിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന ഹൃതിക് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈസ്റ്റ് ഡൽഹിയിലെ കല്യാൺപുരി സ്വദേശിയാണ് പരംജീത്ത്. മോതിബാഗിലെ നനാക്പുര സ്വദേശിയായ ഹൃതിക്കുമായി യുവതി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,

ആശ്രം ചൗക്കിൽ നിന്നും ഓട്ടോറിക്ഷ കയറുന്നതിനു മുമ്പ് പരംജീത്തും ഹൃതിക്കും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടയിൽ പരംജീത്തിന്റെ സുഹൃത്തായ സിദ്ധാർത്ഥും സ്ഥലത്തെത്തി. ഇതോടെ പ്രകോപിതനായ ഹൃതിക് യുവതിയെ റോഡിൽ വെച്ച് നിരവധി തവണ മർദ്ദിച്ചിരുന്നു.

ഇതിനു ശേഷമാണ് ഇരുവരും ഓട്ടോയിൽ കയറുന്നത്. ഓട്ടോറിക്ഷയിൽ വെച്ചും ഹൃതിക് പരംജീത്തിനെ അടിച്ചിരുന്നു. കല്യാൺപുരിയിലുള്ള പരംജീത്തിന്റെ വീട്ടിലേക്ക് പോകുന്നതിനായാണ് ഓട്ടോയിൽ കയറിയത്.

യാത്രക്കിടയിൽ തർക്കം തുടരുന്നതിനിടയിൽ പരംജീത്ത് സ്വന്തം ഫോൺ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതെടുക്കാനായി ഓട്ടോ നിർത്തി ഹൃതിക്കും യുവതിയും പുറത്തിറങ്ങി. പൊട്ടിയ ഫോണെടുത്ത് വീണ്ടും ഓട്ടോയിൽ കയറി. ഓട്ടോ എൻഎച്ച് 24 ഫ്ലൈ ഓവറിൽ എത്തിയപ്പോൾ പരംജീത്ത് ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് വീണുവെന്നാണ് ഓട്ടോ ഡ്രൈവറായ ശംസുൽ അലിയും ഹൃതിക്കും പറയുന്നത്.
Published by: Naseeba TC
First published: February 26, 2021, 1:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories