Praveen Murder Case |വെള്ളറട പ്രവീണ്‍ കൊലക്കേസ്: രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി ശനിയാഴ്ച
Praveen Murder Case |വെള്ളറട പ്രവീണ്‍ കൊലക്കേസ്: രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി ശനിയാഴ്ച
ഒന്നാം പ്രതിയുടെ മണല്‍ ലോറി കൊല്ലപ്പെട്ട പ്രവീണ്‍ കുമാറും മാതൃസഹോദരന്‍ ബിനുകുമാറും ചേര്‍ന്ന് പോലീസിനെ കൊണ്ട് പിടിപ്പിച്ച വിരോധത്തിലാണ് പ്രവീണ്‍ കുമാറിനെ കുത്തി കൊലപ്പെടുത്തിയത്.
തിരുവനന്തപുരം: വെള്ളറട ആറാട്ടുകുഴി പുത്തന്‍ വീട്ടില്‍ സനല്‍ കുമാര്‍ മകന് പ്രവീണ്‍ കുമാറിനെ (27)കുത്തി കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികളുടെ ശിക്ഷ ശനിയാഴ്ച പറയും.
വെള്ളറട അരിവട്ടുകോണം വിനീത് ഭവനില്‍ രഘുപണിക്കര്‍ മകന് മില്‍മ വിജയന് എന്ന വിജയന് (45), വെള്ളറട ഓടല്‍വിള എസ്.വി. ഭവനില്‍ സത്യന് മകന് ലൗവ്വിന് (38)എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍. തിരുവനന്തപുരം ആറാം അഡീ. സെഷന്‍സ് കോടതിയാണ് വിധി പറയുക.
2012 ജനുവരി 9 നാണ് സംഭവം. ഒന്നാം പ്രതിയുടെ മണല്‍ ലോറി കൊല്ലപ്പെട്ട പ്രവീണ്‍ കുമാറും മാതൃസഹോദരന്‍ ബിനുകുമാറും ചേര്‍ന്ന് വെള്ളറട പോലീസിനെ കൊണ്ട് പിടിപ്പിച്ച വിരോധത്തിലാണ് പ്രവീണ്‍ കുമാറിനെ ആറാട്ടുകുഴി ജംഗ്ഷനില്‍ വച്ച് കുത്തി കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന ദിവസം രാത്രി 9 മണിക്ക് പ്രവീണ്‍ കുമാര്‍ തന്റെ സുഹൃത്തിനോട് സംസാരിച്ച് നില്ക്കുന്ന സമയത്താണ് മോട്ടോര്‍ ബൈക്കില്‍ എത്തിയ പ്രതികള്‍ പ്രവീണിനെ ഉപദ്രവിച്ചത്. തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ പ്രവീണിനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. അബോധവസ്ഥയില്‍ കിടന്ന പ്രവീണ്‍ കുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംഭവം നടന്ന രണ്ടാം ദിവസമാണ് കാരക്കോണം മെഡിക്കല്‍ കോളേജ് പരിസരത്ത് വച്ച് പ്രതികളെയും ബൈക്കും വെള്ളറട പോലീസ് പിടികൂടുന്നത്. കൊല്ലപ്പെട്ട പ്രവീണ്‍ കുമാറിന്റെ മാതൃസഹോദരനും കേസിലെ ഒന്നാം സാക്ഷിയുമായ ബിനു കുമാര്‍ ഉള്‍പ്പെടെ നാല് പ്രധാന പ്രോസിക്യൂഷന് സാക്ഷികള്‍ വിചാരണ സമയത്ത് കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍, രാഖി.ആര്.കെ, ദേവിക അനില്‍ എന്നിവര്‍ ഹാജരായി. വെള്ളറട പൊലീസാണ് കുറ്റപത്രം കോടതയില്‍ ഹാജരാക്കിയത്.
Murder | തട്ടിപ്പ് കേസിലെ പ്രതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊന്നു; രണ്ടംഗ സംഘത്തിനായി തിരച്ചിൽ
തൃശൂർ: കേച്ചേരിയിൽ തട്ടിപ്പ് കേസിലെ പ്രതിയായ യുവാവിനെ രണ്ടംഗ സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നു. ഇന്നലെ അർധരാത്രിയോടെ പന്നിത്തടം റോഡിലെ ക്വാർട്ടേഴ്സിലാണ് സംഭവം. കേച്ചേരി കറുപ്പം വീട്ടിൽ ഫിറോസ് (45) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം മൂലമുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
കേച്ചേരി പ്രധാന പാതയോട് ചേര്‍ന്നുളള വാടക വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഫിറോസിനെ വിളിച്ചുണർത്തി വീടിന്റെ മുൻവശത്തുവെച്ച് വയറിൽ കുത്തുകയായിരുന്നു. ഫിറോസിന്റെ കൂടെ താമസിച്ചിരുന്ന രണ്ടാം ഭാര്യയായ ഹസീനയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൽസ്യം, ഇറച്ചി വിൽപ്പനക്കാരനായ ഫിറോസ് ഹസീനയോടപ്പ൦ കഴിഞ്ഞ അഞ്ച് വർഷമായി പന്നിത്തടം റോഡിലെ ക്വാർട്ടേഴ്സിലാണ് താമസം. വ്യാജ സ്വർണം വെച്ച് തട്ടിപ്പ് നടത്തിയ കേസിലായിരുന്നു ഫിറോസ് പ്രതിയായിരുന്നത്.
വ്യാഴാഴ്ച ഫിറോസും സുഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിൽ നിന്നുമുണ്ടായ വൈരാഗ്യം മൂലമാണ് ഫിറോസിനെ രണ്ടംഗ സംഘം കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫിറോസിന്റെ കൊലയാളികൾ നാട്ടുകാരായ രണ്ടു യുവാക്കൾ തന്നെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പ്രതികളെ പിടികൂടാൻ കുന്നംകുളം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഞ്ചാവ് ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്. കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർ ടി എസ് സനോജ്, എസ് എച്ച് ഒ വി സി സൂരജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.