• HOME
  • »
  • NEWS
  • »
  • crime
  • »
  • അഞ്ചു വയസുള്ള മകളെ പീഡിപ്പിച്ചശേഷം ആ നരാധമന്‍ ഭാര്യയോട് പറഞ്ഞതിങ്ങനെ

അഞ്ചു വയസുള്ള മകളെ പീഡിപ്പിച്ചശേഷം ആ നരാധമന്‍ ഭാര്യയോട് പറഞ്ഞതിങ്ങനെ

അമ്മയെ കൊന്നുകളയുമെന്ന ഭീഷണിയെത്തുടര്‍ന്നായിരുന്നു 2014 വരെ സംഭവം മറച്ചുവെച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ബ്രിസ്ബന്‍: അഞ്ചു വയസുള്ള മകളെ പീഡിപ്പിച്ച അച്ഛനെതിരെ മകള്‍ കോടതിയില്‍. 1970- 1980 കാലഘട്ടത്തില്‍ തന്നെ പതിനൊന്ന് തവണ പീഡിപ്പിച്ച അച്ഛനെതിരെയാണ് പരാതി. മകള്‍ക്ക് അഞ്ചു വയസുള്ളപ്പോള്‍ ആദ്യമായി പീഡിപ്പിച്ച ഇയാള്‍ കുട്ടിയുടെ അമ്മയോട് പറഞ്ഞത് 'നിന്നേക്കാള്‍ മികച്ചത്' എന്നായിരുന്നു. കുട്ടിയെ പഠിപ്പിക്കുക എന്നപേരിലായിരുന്നു അച്ഛന്റെ പീഡനവും ശാരീരികമായ ഉപദ്രവങ്ങളും.

    ബ്രിസ്ബനിനു സമീപത്തെ ടൂവൂമ്പ എന്ന സ്ഥലത്താണ് ക്രൂരകൃത്യം അരങ്ങേറിയത്. കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടാല്‍ അമ്മയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് അച്ഛന്റെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി രാത്രി കാലങ്ങളില്‍ കാറിലായിരുന്നു കുട്ടി കിടന്നുറങ്ങിയത്.

    Also Read: കുളിക്കുന്നതിനിടെ വീഡിയോ പകർത്തി; ഭീഷണിപ്പെടുത്തി 5 മാസം ബലാത്സംഗം ചെയ്തു; പിന്നീട് വീഡിയോ കൂട്ടുകാർക്ക് കൈമാറി; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

    നിലവില്‍ 51 കാരിയായ യുവതിയെ കുട്ടിക്കാലത്ത് പിതാവ് പീഡിപ്പിച്ചതിന്റെ കേസ് ബ്രിസ്ബന്‍ ജില്ലാ കോടതിയിലാണ് നടക്കുന്നത്. സംഭവം നടന്ന് മുപ്പത് വര്‍ഷത്തോളം അവര്‍ ഇത് പുറത്ത് പറഞ്ഞിരുന്നില്ല. അമ്മയെ കൊന്നുകളയുമെന്ന ഭീഷണിയെത്തുടര്‍ന്നായിരുന്നു 2014 വരെ സംഭവം മറച്ചുവെച്ചത്.

    പീഡിപ്പിച്ച ശേഷം കുട്ടിയുടെ അമ്മയോട് മകള്‍ നിന്നെക്കാള്‍ കൊള്ളാമെന്നും ഞാനവളെ പഠിപ്പിക്കുകയാണെന്നുമായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. നിയമ പ്രശ്‌നങ്ങളുള്ളതിനാല്‍ കേസിലെ പ്രതിയുടെ പേരും പുറത്ത് വിട്ടിട്ടില്ല. കുട്ടിയുടെ അമ്മ മൂന്നാമത്തെ കുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കഴിയുമ്പോഴായിരുന്നു പിതാവിന്റെ ക്രൂരത ആരംഭിക്കുന്നത്. അഞ്ചു വയസുമുതല്‍ പതിനഞ്ച് വയസുവരെ മകള്‍ പീഡിപ്പിക്കപ്പെട്ടതായാണ് കേസ്. ഇവരുടെ ആറു മക്കളില്‍ രണ്ടാമത്തെ മകളാണ് ക്രൂരതയ്ക്കിരയായത്.

    First published: