നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അഞ്ചുമാസം ഗർഭിണിയായ യുവതിയെ കമ്പിവടിയ്ക്ക് അടിച്ച ഭർത്താവ് പിടിയിൽ

  അഞ്ചുമാസം ഗർഭിണിയായ യുവതിയെ കമ്പിവടിയ്ക്ക് അടിച്ച ഭർത്താവ് പിടിയിൽ

  സവർണ്ണ സമുദായത്തിൽപ്പെട്ട ഭർത്താവാണ് അഞ്ചു മാസം ഗർഭിണിയായ ദളിത് പെൺകുട്ടിയെ മർദ്ദിച്ച് അവശയാക്കിയത്. അതിനാൽ കേസിൽ ജാതിവിവേചനവും ചർച്ചയാവുന്നുണ്ട്

  News 18

  News 18

  • Share this:
  പ്രണയിച്ചു വിവാഹം ചെയ്ത ഭാര്യയുമായി കലഹിച്ച് അവരെ കമ്പിവടി കൊണ്ട് മർദ്ദിച്ച യുവാവ് പോലീസ് പിടിയിൽ. വിവാഹ ശേഷം ആഴ്ചകൾ കഴിഞ്ഞതോടെ ഭാര്യയ്ക്ക് സൗന്ദര്യം പോരെന്ന് പറഞ്ഞാണ് കലഹം ആരംഭിച്ചത്. ഒടുവിൽ ചപ്പാത്തി പരത്തുന്ന മാർബിൾ കല്ലും കമ്പി വടിയും കൊണ്ട് ഗർഭിണിയായ യുവതിയെ മർദ്ദിക്കുകയായിരുന്നു.  കേസിൽ ജാതി വിവേചനവും കടന്നുവരുന്നു. സവർണ്ണ സമുദായത്തിൽപ്പെട്ട ഭർത്താവാണ് അഞ്ചു മാസം ഗർഭിണിയായ ദളിത് പെൺകുട്ടിയെ മർദ്ദിച്ച് അവശയാക്കിയത്. പുത്തൂർ, വെണ്ടാർ, കോടിയാട്ട് അഴികത്ത് വീട്ടിൽ രാഹുലാണ് അറസ്റ്റിലായത്. ഇരുപത്തിയെട്ട് വയസ്സാണ് ഇയാൾക്ക്.  പുത്തൂർ സി.ഐ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അഞ്ച് മാസം മുൻപാണ് രാഹുൽ ചെങ്ങന്നൂർ സ്വദേശിനിയായ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് സൗന്ദര്യത്തെയും സ്ത്രീധനത്തെയും ചൊല്ലി കലഹം തുടങ്ങി. പ്രതിയുടെ വീട്ടുകാരും പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതിയുണ്ട്.
  Published by:user_57
  First published: