• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആടിനെ പോലും വെറുതെ വിടാത്ത ഭീകരജീവികൾ


Updated: July 29, 2018, 2:16 PM IST
ആടിനെ പോലും വെറുതെ വിടാത്ത ഭീകരജീവികൾ

Updated: July 29, 2018, 2:16 PM IST
ന്യൂഡൽഹി: എട്ടുപേർ ചേർന്ന് പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച ഗർഭിണിയായ ആട് ചത്തു. ഹരിയാനയിലെ മെവാത്തിലാണ് സംഭവം. ആടിന്‍റെ ഉടമ അസ്ലു പൊലീസിൽ പരാതി നൽകിയതോടെ കേസെടുത്ത് അന്വേഷണം തുടങ്ങി. സവാകർ, ഹാരൂൺ, ജാഫർ തുടങ്ങിയ അഞ്ചുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ എട്ടോളം പേർ ഉൾപ്പെട്ടതായാണ് സൂചന. ആടിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനുശേഷം കൂടുതൽ നടപടികളുണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. തൊഴുത്തിൽ കെട്ടിയിരുന്ന ആടിനോടാണ് ക്രൂരത കാട്ടിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടവരാണ് ആടിനെ ഉപദ്രവിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഉൾപ്പെട്ടവരെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്ന് മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ ഇന്ത്യ ആവശ്യപ്പെട്ടു.
First published: July 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍