Pregnant goat raped and killed| കാസർഗോഡ് ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ
Pregnant goat raped and killed| കാസർഗോഡ് ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ
മൂന്ന് പേർ ചേർന്നാണ് ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്.
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
കാഞ്ഞങ്ങാട്: പൂർണ ഗർഭിണിയായ ആടിനെ (Pregnant goat)പീഡിപ്പിച്ച് കൊലപ്പെടുത്തിയ (Pregnant goat raped and killed)സംഭവത്തിൽ തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. ഇന്നലെ രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
മൂന്ന് പേർ ചേർന്നാണ് ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന ആടിനെയാണ് പീഡിപ്പിച്ച് കൊന്നത്.
ഹോട്ടൽ ജീവനക്കാരനായ സെന്തിലാണ് പിടിയിലായ ഒരാൾ. ഇയാൾ തമിഴ്നാട് സ്വദേശിയാണ്. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഹോസ്ദുര്‍ഗ് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ ഹോട്ടലിന്റെ പിന്നിൽ നിന്ന് ശബ്ദം കേട്ട് മറ്റ് ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. മൂന്ന് പേരും മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരാളെ പിടികൂടാനായി. ഗര്‍ഭിണിയായ ആട് ചത്ത നിലയിലായിരുന്നു. മൂന്ന് ആടുകളാണ് ഇവിടെയുണ്ടായിരുന്നത്.
മറ്റൊരു സംഭവത്തിൽ, വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ മുൻകാമുകൻ ബംഗാൾ സ്വദേശിയെ വെട്ടാൻ ശ്രമിച്ചു. തടസം പിടിക്കുന്നതിനിടെ തലയ്ക്ക് വേട്ടേറ്റ വീട്ടമ്മ ഇപ്പോൾ ചികിത്സയിലാണ്. കൊല്ലം ഓയൂർ കരിങ്ങന്നൂർ ഷഹാന മൻസിലിൽ ജഹാനയ്ക്കാണ്(36) വെട്ടേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ കോടനാട് ആലാട്ടിച്ചിറ ചക്കരഹൌസിൽ വിപിൻ(36) എന്നയാളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.