• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി തൂങ്ങിമരിച്ചു; പീഡനമെന്ന് ബന്ധുക്കള്‍

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി തൂങ്ങിമരിച്ചു; പീഡനമെന്ന് ബന്ധുക്കള്‍

അമല ഗര്‍ഭിണിയാണെന്ന വിവരം പോലും തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു

  • Last Updated :
  • Share this:
    എറണാകുളത്ത് നോര്‍ത്ത് പറവൂരിലെ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി തൂങ്ങിമരിച്ചു . തിരുവനന്തപുരം സ്വദേശി അമല (24) ആണ് മരിച്ചത്. ഭര്‍തൃവീട്ടില്‍ നിന്നുണ്ടായ പീഡനമാണ് മരണകാരണമെന്ന് അമലയുടെ ബന്ധുക്കള്‍ ആരോപിച്ചു. വീട്ടുകാരുമായി സംസാരിക്കാന്‍ അമലയെ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. അമല ഗര്‍ഭിണിയാണെന്ന വിവരം പോലും തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തിൽ ആസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Arun krishna
    First published: