• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| ഗർഭിണിയായ ഭാര്യയെ നിർബന്ധിച്ച് ടോയ്‌ലറ്റ് ക്ലീനർ കുടിപ്പിച്ച് കൊന്നു; ഭർത്താവ് ഒളിവിൽ

Murder| ഗർഭിണിയായ ഭാര്യയെ നിർബന്ധിച്ച് ടോയ്‌ലറ്റ് ക്ലീനർ കുടിപ്പിച്ച് കൊന്നു; ഭർത്താവ് ഒളിവിൽ

ഗർഭിണിയായ കല്യാണിയെ കൊണ്ട് തരുൺ നിർബന്ധിച്ച് ടോയ്‌ലറ്റ് ക്ലീനർ ആസിഡ് കുടിപ്പിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തെലങ്കാന: ഗർഭിണിയായ ഭാര്യയെ നിർബന്ധിച്ച് ടോയ്‌ലറ്റ് ക്ലീനർ (toilet cleaner)കുടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. തെലങ്കാനയിലെ നിസാബാദ് ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. ഭാര്യ മരിച്ചതിനു പിന്നാലെ ഭർത്താവ് ഒളിവിൽ പോയി. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

    കല്യാണി എന്ന യുവതിയാണ് മരിച്ചത്. കല്യാണിയുടെ ഭർത്താവ് തരുൺ ഒളിവിലാണ്. നാല് വർഷം മുമ്പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. മൂന്ന് മാസം മുമ്പാണ് കല്യാണി ഗർഭിണിയായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.

    കാണാൻ സുന്ദരിയല്ലെന്ന് കുറ്റപ്പെടുത്തി തരുൺ നിരന്തരം കല്യാണിയെ ഉപദ്രവിച്ചിരുന്നതായി പൊലീസ് പറയുന്നു. കൂടാതെ കൂടുതൽ സ്ത്രീധന തുക ആവശ്യപ്പെട്ടും ഇയാൾ ഭാര്യയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവം നടന്ന ബുധനാഴ്ച്ചയും ഇരുവരും തമ്മിൽ വഴക്കുണ്ടായി.
    Also Read-വ്ലോഗർ റിഫ മെഹ്നുവിന്‍റെ മരണത്തിൽ അന്വേഷണം വേണം; പരാതിയുമായി പിതാവ്

    ഇതിനിടയിൽ ഗർഭിണിയായ കല്യാണിയെ കൊണ്ട് തരുൺ നിർബന്ധിച്ച് ടോയ്‌ലറ്റ് ക്ലീനർ ആസിഡ് കുടിപ്പിക്കുകയായിരുന്നു. ടോയ്‌ലറ്റ് ക്ലീനർ കുടിച്ച ശേഷം ഗുരതാരവസ്ഥയിലായ കല്യാണിയെ കുടുംബാംഗങ്ങളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് കല്യാണി മരണപ്പെടുന്നത്.

    Also Read-മലബാര്‍ എക്സ്പ്രസില്‍ യാത്രക്കാരന്റെ തൂങ്ങി മരണം; കാലുകള്‍ നിലത്ത് തട്ടിയ നിലയില്‍; അന്വേഷണം തുടങ്ങി

    തുടർന്ന് തരുണിനും കുടുംബത്തിനുമെതിരെ കല്യാണിയുടെ വീട്ടുകാർ പരാതി നൽകുകയായിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് തരുൺ കല്യാണിയെ പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ടോയ്‌ലറ്റ് ക്ലീനർ കുടിപ്പിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്.

    ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തരുണിനും രണ്ട് കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു.
    Published by:Naseeba TC
    First published: