നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 14 കാരനുമായുള്ള ബന്ധത്തിൽ ഗർഭിണിയായി; യുവതിക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

  14 കാരനുമായുള്ള ബന്ധത്തിൽ ഗർഭിണിയായി; യുവതിക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

  ഒരു വർഷത്തോളമായി ആൺകുട്ടിയും 23 വയസ്സുള്ള യുവതിയും തമ്മിൽ ശാരീരിക ബന്ധമുണ്ടെന്നായിരുന്നു കണ്ടെത്തൽ

  representative image

  representative image

  • Share this:
   പതിനാല് വയസ്സുള്ള ആൺകുട്ടിയുമായുള്ള ബന്ധത്തിൽ ഗർഭിണിയായതിന് പിന്നാലെ 23 കാരിക്കെതിരെ ലൈംഗികാതിക്രമത്തിന് യുവതി അറസ്റ്റിൽ. യുഎസ്സിലെ അർകാനാസ് സ്വദേശിയായ യുവതിക്കെതിരെയാണ് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്.

   കഴിഞ്ഞ വർഷം ഫെബ്രുവരി 28 നാണ് പതിനാല് വയസ്സുള്ള ആൺകുട്ടിയെ യുവതി ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി പൊലീസിന് വിവരം ലഭിക്കുന്നത്. അർകാനാസ് ചൈൽഡ് അബ്യൂസ് ഹോട്ട്ലൈനാണ് പൊലീസിന് വിവരം നൽകിയത്.

   സെപ്റ്റംബർ 29 ന് ആൺകുട്ടിയുമായി യുവതി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടെന്ന് ഒരു ദൃക്സാക്ഷിയും പൊലീസിന് വിവരം നൽകി. ഈ വർഷം ജനുവരി 22 നാണ് പൊലീസ് രണ്ടാമത്തെ സാക്ഷിയെ ചോദ്യം ചെയ്തത്. കഴിഞ്ഞ ഒരു വർഷത്തോളമായി ആൺകുട്ടിയും യുവതിയും തമ്മിൽ ശാരീരിക ബന്ധമുണ്ടെന്നാണ് ഇയാൾ പൊലീസിന് വിവരം നൽകിയത്.

   പതിനാലുകാരനുമായുള്ള ബന്ധത്തിൽ യുവതി ഗർഭിണിയാണെന്ന് രണ്ടാമത്തെ സാക്ഷിയുടെ മൊഴിയെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ റോണ്ട തോമസ് സമർപിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ആശുപത്രികളിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ചും യുവതി ഗർഭിണിയാണെന്ന് വ്യക്തമാണെന്നും അന്വേഷണ ഉദ്യോഗസ്ഥ പറയുന്നു.

   You may also like:വിവാഹേതര ബന്ധം കണ്ടുപിടിച്ച ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും സുഹൃത്തുക്കളും അറസ്റ്റിൽ

   യുവതിയും ആൺകുട്ടിയും ആശുപത്രിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കി. യുവതിയെ അറസ്റ്റ് ചെയ്യാനും മാത്രമുള്ള കുറ്റം വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. മാർച്ച് ഒന്നിനാണ് യുവതി അറസ്റ്റിലായത്.

   മറ്റൊരു സംഭവം

   27 വർഷങ്ങൾക്ക് മുമ്പ് ബലാത്സംഗത്തിനിരയായതായി സ്ത്രീയുടെ പരാതി. 12 ാം വയസ്സിൽ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് സ്ത്രീ പരാതി നൽകിയിരിക്കുന്നത്. ജനിച്ചയുടനെ ഉപേക്ഷിച്ച മകൻ അന്വേഷിച്ച് എത്തിയതോടെയാണ് വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനത്തെ കുറിച്ച് സ്ത്രീ പുറത്തു പറഞ്ഞത്.

   You may also like:പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം പീഡനത്തിനിരയാക്കി; ബന്ധു അറസ്റ്റിൽ

   27 വർഷങ്ങൾക്ക് മുമ്പ് സഹോദരിക്കും ഭർത്താവിനുമൊപ്പമായിരുന്നു സ്ത്രീ താമസിച്ചിരുന്നത്. സദർ ബസാറിലെ വീട്ടിൽ തനിച്ചിരുന്ന സമയത്ത് നാകി ഹസ്സൻ എന്നയാൾ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഇയാൾക്ക് പിന്നാലെ ഇയാളുടെ സഹോദരൻ ഗുഡ്ഡു എന്നയാളും 12 ാം വയസ്സിൽ തന്നെ ബലാത്സംഗം ചെയ്തെന്ന് സ്ത്രീയുടെ പരാതിയിൽ വ്യക്തമാക്കുന്നു.

   ഇരുവരും നിരവധി തവണ തന്നെ പീഡിപ്പിച്ചിരുന്നുവെന്നും പന്ത്രണ്ട് വയസ്സ് മാത്രമായിരുന്നു അന്ന് തനിക്ക് പ്രായമെന്നും പരാതിയിൽ സ്ത്രീ പറയുന്നുണ്ട്. പരാതിയിൽ പറയുന്നത് പ്രകാരം 13ാം വയസ്സിൽ പെൺകുട്ടി ഗർഭിണിയായി. 1994 ൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിനെ തന്റെ ഗ്രാമത്തിലെ ഒരാൾക്ക് നൽകുകയായിരുന്നു. പിന്നാലെ സഹോദരീ ഭർത്താവിന് ഉദ്ദംപൂരിലേക്ക് ജോലി മാറ്റമുണ്ടായതോടെ താനും അവർക്കൊപ്പം താമസം മാറി പോയി.

   സഹോദരീ ഭർത്താവാണ് ഗാസീപൂർ സ്വദേശിയായ യുവാവുമായി പിന്നീട് സ്ത്രീയുടെ വിവാഹം നടത്തിയത്. എന്നാൽ വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം പണ്ട് നടന്ന ബലാത്സംഗത്തെ കുറിച്ച് അറിഞ്ഞതോടെ ഭർത്താവ് സ്ത്രീയെ ഉപേക്ഷിച്ചു. ഇതോടെ തിരിച്ച് സ്വന്തം ഗ്രാമമായ ഉദ്ദംപൂരിലേക്ക് സ്ത്രീ മടങ്ങുകയായിരുന്നു.

   ഇതിനിടയിൽ വളർത്താൻ നൽകിയ ആൺകുഞ്ഞ് വളർന്നു വലുതായി സ്വന്തം മാതാപിതാക്കളെ കുറിച്ച് അന്വേഷിച്ച് തുടങ്ങിയിരുന്നു. അമ്മയെ കുറിച്ച് വിവരം ലഭിച്ചതോടെ യുവാവ് സ്ത്രീയെ തേടി എത്തുകയായിരുന്നു. ഇതോടെയാണ് മുമ്പ് നടന്ന ബലാത്സംഗത്തെ കുറിച്ച് യുവാവ് അറിയുന്നത്.
   Published by:Naseeba TC
   First published:
   )}