തിരുവനന്തപുരം: പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്കു പോകുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം. വെള്ളിയാഴ്ച രാത്രി 9.30ന് വിളപ്പിൽശാല- കാട്ടാക്കട റോഡിൽ മലപ്പനംകോട് ഭാഗത്തുവച്ചാണു സംഭവം. ബൈക്കിൽ നിന്ന് വീണു യുവതിക്കും പിതാവിനും പരിക്കേറ്റു.
ഐഎസ്ആർഒ ഉദ്യോഗസ്ഥയായ വിളപ്പിൽശാല വടക്കേ ജംക്ഷൻ കാർത്തികയിൽ ജ്യോതിഷ, പിതാവ് ഗോപകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ജ്യോതിഷ നാലു മാസം ഗർഭിണിയാണ്. സ്കൂട്ടറിൽ എത്തിയ പൂവച്ചൽ ഉണ്ടപ്പാറ മാവിള ജെപി ഭവനിൽ ജയപ്രകാശ് ആണ് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. ബൈക്കിലെത്തി മാല പിടിച്ചുവലിച്ചെങ്കിലും മാലപൊട്ടാതെയായതോടെ ബൈക്കുകൾ ഇടിക്കുകയായിരുന്നു.
കവർച്ചാ ശ്രമം പരാജയപ്പെട്ട ശേഷം കടന്നു കളയാനുള്ള ശ്രമത്തിനിടെ സ്കൂട്ടറിൽ നിന്നു വീണ് ജയപ്രകാശിനും പരിക്കേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാരും മറ്റു യാത്രക്കാരും ഇയാളെ പൊലീസിനു കൈമാറി. ജ്യോതിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായ പരിക്കില്ലെന്നാണ് വിവരം.
ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയൽവാസി വീട്ടിൽക്കയറി കുത്തിക്കൊന്നു
ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം (Kollam) കടയ്ക്കല്‍ (Kadakkal) കാറ്റാടി മുക്കില്‍ ഇന്നലെ രാത്രി നടന്ന കൊലപാതകത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാറ്റാടിമൂട് പേരയത്ത് കോളനിയിലെ താമസക്കാരനായ ജോണി എന്ന ജോണ്‍സനാണ് (41) കൊല്ലപ്പെട്ടത്.
അയല്‍വാസിയായ ബാബുവാണ് ജോണ്‍സനെ കൊന്നത്. കഴിഞ്ഞ കുറേ നാളുകളായി ബാബു ജോണ്‍സന്റെ ഭാര്യയെ അനാവശ്യം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ജോണ്സണ് ഇത് ചോദ്യം ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബാബു ജോണ്‍സനെ കുത്തിക്കൊല്ലുകയായിരുന്നു. നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണത്തില്‍ കലാശിച്ചത്.
Also Read-
Sexual harassment |കല്യാണത്തിന് മേക്കപ്പിടാന്‍ വന്ന ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചെന്ന് മൂന്ന് യുവതികള്‍
സംഭവത്തിനു പിന്നാലെ ബാബു ഒളിവില്‍ പോകാന്‍ ശ്രമിച്ചു. രാത്രി വൈകി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്ന് ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി. ജോണ്‍സണുമായുളള സംഘര്‍ഷത്തിനിടെ കാലിന് പരിക്കേറ്റ ബാബുവിനെ പൊലീസ് എടുത്തു കൊണ്ട് നടന്നാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ബാബുവിനെ കോടതി റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.